കുരുന്നുകളെയും കൊണ്ട് വണ്ടിയോടിക്കുമ്പോൾ ‘കരുതൽ’ വേണം; കൊയിലാണ്ടിയിലെ സ്കൂൾ വാഹന ഡ്രൈവർമാർക്ക് ബോധവൽക്കരണ ക്ലാസുമായി കോതമംഗലം ഗവ. എൽ.പി സ്കൂൾ


കൊയിലാണ്ടി: കോതമംഗലം ഗവ. എൽ.പി സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിലെ മുഴുവൻ സ്കൂൾ വാഹന ഡ്രൈവർമാർക്കും ‘കരുതൽ’ എന്ന പേരിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തി. സ്കൂൾ വാഹന ഡ്രൈവർമാർക്കുള്ള ക്ലാസ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (ആർ.ടി.ഒ എൻഫോഴ്സ്മെന്റ്, കോഴിക്കോട്) പ്രജീഷ് ടിയും ഫസ്റ്റ് എയ്ഡുമായി ബന്ധപ്പെട്ട ക്ലാസ് ഡോ. അഫ്താബും (കമ്യൂണിറ്റി മെഡിസിൻ) നയിച്ചു.

ബോധവൽക്കരണ ക്ലാസിൽ നിരവധി സ്കൂൾ വാഹന ഡ്രൈവർമാർ പങ്കെടുത്തു. കൊയിലാണ്ടി നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.എം.ബിജു അധ്യക്ഷനായി. പ്രധാനാധ്യാപകൻ പ്രമോദ് കുമാർ സ്വാഗതം പറഞ്ഞു. ജിൻസി ടീച്ചർ നന്ദി രേഖപ്പെടുത്തി.