സ്‌കൂട്ടറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു, നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു; പേരാമ്പ്രയ്ക്കടുത്ത് ചെമ്പനോടയില്‍ ഓട്ടോറിക്ഷാ ഡ്രൈവറുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)


പേരാമ്പ്ര: ചെമ്പനോടയിലുണ്ടായ ഓട്ടോറിക്ഷാ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു. കടിയങ്ങാട് ഏലംതോട്ടത്തില്‍ കേരിമഠത്തില്‍ അഭിലാഷ് ആണ് മരിച്ചത് നാല്‍പ്പത്തിമൂന്ന് വയസായിരുന്നു. അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് വന്നു.

വ്യാഴാഴ്ച രാവിലെ ചെമ്പനോട അങ്ങാടിയില്‍ ഓട്ടം പോകുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഭിലാഷ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്ന് രാവിലെ പത്ത് മണിക്കാണ് മരണം സംഭവിച്ചത്.

പരേതരായ ബാലന്‍ നായരുടെയും ശോഭയുടെയും മകനാണ്. ഷീബയാണ് ഭാര്യ. മക്കള്‍: അശ്വന്ത്, അനുവിന്ദ്. സഹോദരന്‍ രജിലേഷ്. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടുവളപ്പില്‍ നടന്നു.

റോഡിന് നടുവില്‍ അശ്രദ്ധമായി നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ ഇടിക്കാതിരിക്കാനായി അഭിലാഷ് ഓട്ടോറിക്ഷ വെട്ടിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞാണ് അപകടമുണ്ടായത്.

വീഡിയോ കാണാം: