കോതമംഗലം ക്ഷേത്രക്കുളത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് കുറുവങ്ങാട് സ്വദേശി


കൊയിലാണ്ടി: കോതമംഗലം വിഷ്ണു ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കുറുവങ്ങാട് നരിക്കുന്നുമ്മൽ (അവിട്ടം) മോഹനന്‍ ആണ് മരിച്ചത്. അൻപത്തിയൊൻപത് വയസായിരുന്നു.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് കുളത്തില്‍ മൃതദേഹം കണ്ടത്. കൊയിലാണ്ടി ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. പൊലീസിന്റെ സാന്നിധ്യത്തില്‍ മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഇന്ദിരയാണ് മോഹനന്റെ ഭാര്യ. മകൻ മിഥുൻ.

മോഹനൻ


ഗ്രേഡ് എ.എസ്.ടി.ഒ പി.കെ.ബാബുവിന്റെ നേതൃത്വത്തിലുള്ള ഫയര്‍ ഫോഴ്‌സ് യൂണിറ്റാണ് സ്ഥലത്തെത്തിയത്. സേനാംഗങ്ങള്‍ ആയ നിധി പ്രസാദ് ഇ.എം, അരുണ്‍ എസ്, വിജീഷ് കെ.എം, ഷാജു, ബാലന്‍ ടി.പി ഫയര്‍ ഫോഴ്‌സ് സംഘത്തില്‍ ഉണ്ടായിരുന്നു.


Breaking News: കൊയിലാണ്ടി കോതമംഗലത്ത് കുളത്തില്‍ മൃതദേഹം കണ്ടെത്തി