വ്യാജ റജിസ്ട്രേഷന്‍ നമ്പര്‍ പതിപ്പിച്ച് സുഖയാത്ര; ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് മോഷ്ടിച്ച ബൈക്കുമായ് മുങ്ങിയവര്‍ വടകര പൊലീസിന്റെ പിടിയില്‍


Advertisement

വടകര: മോഷ്ടിച്ച ബൈക്കുമായി രണ്ട് പേരെ വടകര പൊലീസ് അറസ്റ്റുചെയ്തു. ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് മോഷ്ടിച്ച ബൈക്കുമായാണ് ഇവര്‍ പിടിയിലായത്. പെരിങ്കേരി എടാറ്റയില്‍ ദിപിന്‍ (29), മട്ടന്നൂര്‍ തെക്കേ പറമ്പില്‍ ജിജോ (31)എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റുചെയ്തത്.

Advertisement

രജിസ്ട്രേഷന്‍ നമ്പര്‍ മാറ്റി വ്യാജ നമ്പര്‍ ഘടിപ്പിച്ച് മോഷ്ടിച്ച ബൈക്കില്‍ യാത്രചെയ്യുന്നതിനിടെയാണ് പ്രതികള്‍ പൊലീസിന്റെ മുന്നില്‍ പെടുന്നത്. കെ.എല്‍ -57 ഡബ്ല്യു 8489 നമ്പര്‍ ബൈക്ക് ദിവസങ്ങള്‍ക്കു മുമ്പ് ചേവായൂര്‍ സ്റ്റേഷന്‍ പരിധിയില്‍നിന്ന് കളവുപോയതാണ്.

Advertisement

ബൈക്കിന്റെ നമ്പര്‍ യഥാര്‍ഥ നമ്പറിന് പകരം കെ.എല്‍-18 വൈ 5973 എന്ന വ്യാജ നമ്പര്‍ പതിച്ചാണ് പ്രതികള്‍ കോഴിക്കോടുനിന്ന് വടകരവരെ യാത്ര ചെയ്തത്.

Advertisement

summary: vadakara police arrested two people with stolen bike