താമരശ്ശേരിയില്‍ സ്‌കൂട്ടര്‍ ബസ്സിലിടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് പരിക്ക്


താമരശ്ശേരി: താമരശ്ശേരിയില്‍ സ്‌കൂട്ടര്‍ ബസ്സിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്. കാന്തപുരം സ്വദേശി സിനാന്‍ (19) നരിക്കുനി സ്വദേശി സിബിന്‍ (23) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 9 മണിയോടെ താമരശ്ശേരി മിനി ബൈപ്പാസില്‍ ആയിരുന്നു അപകടം. ചുങ്കം ഭാഗത്തുനിന്നും താമരശ്ശേരിയിലേക്ക് വരികയായിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു ബസ്സില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ബസ്സിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു.

summary: two youths injured in Thamarassery scooter-bus accident