പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മിന്നല്‍ റെയ്ഡ്; കോഴിക്കോട് വീട്ടില്‍ സൂക്ഷിച്ച കഞ്ചാവും നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍


Advertisement

കോഴിക്കോട്: മയക്കുമരുന്നുമായി യുവാവ് പോലീസ് പിടിയില്‍. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി ചാമുണ്ടി വളപ്പില്‍ ഇബ്രാഹിം ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 300 ഗ്രാം കഞ്ചാവും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പൊലീസ് കണ്ടെടുത്തു.

Advertisement

പന്നിയങ്കര എസ്.എച്ച്.ഒ ശംഭുനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇബ്രാഹിമിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് കഞ്ചാവും ലഹരി വസ്തുക്കളും പിടികൂടിയത്.

Advertisement

എസ്.ഐ ഗ്ലാഡിന് എഡ്വേര്‍ഡിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രതീഷ്, ഷീജ, ജിനീഷ്, പത്മരാജ് രജീഷ്, രമേശ് എന്നിവര്‍ പങ്കെടുത്തു.

Advertisement

സംസ്ഥാന സര്‍ക്കാരിന്റെ ലഹരിക്കെതിരെയുള്ള പ്രത്യേക ഓപ്പറേഷന്‍ ‘യോദ്ധാവിന്റെ’ ഭാഗമായാണ് റെയ്ഡ് നടന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Also Read: ക്ഷേത്രത്തിലെ പൂജാരി കൊയിലാണ്ടി നഗരത്തില്‍ കറങ്ങി നടന്നത് പര്‍ദ്ദ ധരിച്ച്; പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത് ഓട്ടോറിക്ഷാ തൊഴിലാളികള്‍https://perambranews.com/man-wearing-veil-caught-in-koyilandy/

summary:  a young man was caught by the police with illegal tobacco products and ganja kept in his house in kozhikode