ചോറോട് ദേശീയപാതയില്‍ വാഹനാപകടം: ബൈക്ക് യാത്രികന് തല്‍ക്ഷണം മരണം, മരിച്ചത് ലീവ് കഴിഞ്ഞ് തിരിച്ചുപോകാനിരുന്ന പ്രവാസി


Advertisement

വടകര: ദേശീയപാതയില്‍ ചോറോട് ഓവര്‍ ബ്രിഡ്ജിന് സമീപം വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. വടകര താഴെഅങ്ങാടി മുക്കോലഭാഗം വൈദ്യരവിട ഹസീബാണ്(41) മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം.

Advertisement

ഹസീബ് സഞ്ചരിച്ച ബൈക്കില്‍ ലോറി വന്നിടിക്കുകയായിരുന്നു. മാഹിയിലെ ഭാര്യ വീട്ടില്‍ പോയി മടങ്ങിവരികയായിരുന്നു. മൂന്നാഴ്ച മുമ്പായിരുന്നു ഹസീബ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. അടുത്തമാസം തിരികെ പോകാനിരിക്കെയാണ് മരണം.

Advertisement

വടകര പോലീസ് സ്ഥലത്തെത്തി. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാതഗ തടസ്സപ്പെട്ടു.

Advertisement