‘കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തെ ബാധിക്കും’; സർക്കാറിന്റെ ഫോക്കസ് ഏരിയ നിലപാടിനെ ചെറുത്ത് തോൽപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺ കുമാർ


കൊയിലാണ്ടി: സർക്കാറിന്റെ ഫോക്കസ് ഏരിയ നിലപാട് വഞ്ചനാപരമാണ്, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തെ ബാധിക്കുന്ന ധിക്കാരപരമായ ഇത്തരം നടപടികളെ ചെറുത്തു തോല്പിക്കണമെന്നും ഡി.സി.സി.പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺ കുമാർ.കെ.പി.എസ്.ടി.എ ഉപജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ.അരവിന്ദൻ മുഖ്യപ്രഭാഷണം നടത്തി.സബ് ജില്ല പ്രസിഡണ്ട് ബൈജ റാണി അധ്യക്ഷത വഹിച്ചു.കൊയിലാണ്ടി ഉപജില്ല കെ.പി.എസ്.ടി.എ പുതിയ ഭാരവാഹികളെയും സമ്മേളനത്തിൽ തിരഞ്ഞെടുത്തു.

ജില്ലാ പ്രസിഡണ്ട് സജീവൻ കുഞ്ഞോത്ത്, ജില്ല സെക്രട്ടറി ടി.കെ പ്രവീൺ, ഡി.സി.സി സെക്രട്ടറി രാജേഷ് കീഴരിയൂർ, വി.വി.സുധാകരൻ, കെ.എം.മണി, സുധീഷ് വള്ളിൽ, കെ.കെ. മനോജ്, കെ.പി.ആസിഫ്, കെ.എസ് .നിഷാന്ത്, ഇ.കെ.പ്രജേഷ് എന്നിവർ സംസാരിച്ചു.

പുതിയ ഉപജില്ല ഭാരവാഹികൾ:

പ്രസിഡണ്ട്: എം.എസ് ബൈജ റാണി.

സെക്രട്ടറി: കെ.എസ്.നിഷാന്ത്.

ട്രഷറർ:പി.ബാസിൽ.