‘ഏതം’ ഇന്ന് തിയേറ്ററുകളിൽ; ഏറെ പ്രതീക്ഷയോടെ കാണുന്ന ചിത്രമെന്ന് സംവിധായകൻ വടകര സ്വദേശി പ്രവീൺ ചന്ദ്രൻ


Advertisement

വടകര: എം.ടി-ഹരിഹരൻ ചിത്രമായ പഴശ്ശിരാജ, ഏഴാമത്തെ വരവ് എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായ വടകര ചെമ്മരത്തൂർ സ്വദേശി പ്രവീൺ ചന്ദ്രൻ മൂടാടി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ‘ഏതം’ ഇന്നുമുതൽ പ്രദർശനത്തിന് എത്തുന്നു.

ചിത്രകാരന്റെയും നർത്തകിയുടെയും പ്രണയം പറയുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് പ്രവീൺ ചന്ദ്രൻ പേരാമ്പ്ര ന്യൂസ് ഡോട്‌ കോമി നോട് പറഞ്ഞു.

Advertisement

ഏതം എന്നാൽ പല നിറങ്ങൾ ചേർന്നുള്ള ഒരു നിറം. വർണ്ണാഭമായ ക്യാമ്പസ് പ്രണയകഥ ചിത്രം കൂടിയാണിത്.

ചിത്രത്തിൻറെ ട്രെയ്ലർ ജയസൂര്യ, ബിജു മേനോൻ, ലാൽ ജോസ്, രമേശ് പിഷാരടി, അജി വാസുദേവ് തുടങ്ങിയവരുടെ ഫേസ്ബുക്ക് പേജിലൂടെ ആണ് റിലീസ് ചെയ്തത്.

Advertisement

നടൻ ഉണ്ണി മുകുന്ദൻറെ സഹോദരൻ സിദ്ധാർത്ഥ് രാജൻ, സംവിധായകരായ അനിൽ-ബാബു ടീമിലെ ബാബുവിന്റെ മകൾ ശ്രവണ ടി എൻ, പ്രകാശ് ബാരെ, ഹരിത് , എംജി റോഷൻ , അകം അശോകൻ തുടങ്ങി ഒട്ടേറെ നാടകനടന്മാരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

സ്ക്രീൻ ക്രിയേഷൻസിന്റെ ബാനറിൽ സംവിധായകൻ പ്രവീൺ ചന്ദ്രൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻറെ ചായഗ്രഹണം ജയപ്രകാശ്.എം നിർവഹിക്കുന്നു.

Advertisement

ശിവദാസ് പുറമേരിയുടെ വരികൾക്ക് പ്രേംകുമാർ വടകരയാണ് സംഗീതം പകർന്നത്.

ചിത്രം ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.