കെ എസ് ആർ ടി സി ബസ്സിൽ അനധികൃത വിദേശ മദ്യം കടത്താൻ ശ്രമം; പയ്യോളിയിൽ നിന്ന് അൻപത് കുപ്പിയുമായി പ്രതി പിടിയിൽ


പയ്യോളി: കെ എസ് ആർ ടി സി ബസ്സിൽ അനധികൃത വിദേശ മദ്യം കടത്താൻ ശ്രമം. തമിഴ്നാട് സ്വദേശി പിടിയിൽ. മാഹിയിൽ നിന്ന് ബസ്സിൽ കൊണ്ടുവരുകയായിരുന്ന വ്യാജ വിദേശമദ്യമാണ് പിടികൂടിയത്. വൈകിട്ട് ഒൻപത് മണിയോടെയാണ് സംഭവം.

തമിഴ്നാട് സ്വദേശി പ്രകാശൻ ആണ് എക്സൈസ് പിടികൂടിയത്. അര ലിറ്ററിന്റെ 50 കുപ്പി വ്യാജ വിദേശമദ്യം കടത്താൻ ശ്രമിക്കുകയായിരുന്നു പ്രതി.

പയ്യോളി ബസ്സ് സ്റ്റാൻറിൽ നിന്ന് കണ്ണൂർ തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന കെ എസ് ആർ ടി സി ബസ്സിൽ നിന്നാണ് മദ്യം കണ്ടെടുത്തത്. ബാഗിൽ സൂക്ഷിച്ച നിലയിലാണ് എക്സൈസ് സംഘം കണ്ടെടുത്തത്.