ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധവുമായി എഫ്.എസ്.ഇ.ടി.ഒ


കൊയിലാണ്ടി: ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ കൊയിലാണ്ടിയിൽ പ്രതിഷേധം. എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും മേഖലാ കേന്ദ്രങ്ങളിൽ സായാഹ്ന ധർണ്ണ നടത്തി.

കൊയിലാണ്ടി ബസ്സ് സ്റ്റാൻറ് പരിസരത്ത് നടന്ന ധർണ്ണ കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി പി രാജീവൻ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ സബ് ജില്ലാ പ്രസിഡന്റ് ഗണേശ് കക്കഞ്ചേരി അധ്യക്ഷത വഹിച്ചു.

എഫ്.എസ്.ഇ.ടി.ഒ താലൂക്ക് സെക്രട്ടറി എം.പി ജിതേഷ് ശ്രീധർ, കെ.ജി.എൻ.എ ജില്ലാ പ്രസിഡന്റ് വി.പി സ്മിത സംസാരിച്ചു. എൻ.ജി.ഒ യൂണിയൻ ഏരിയ സെക്രട്ടറി എക്സ് ക്രിസ്റ്റിദാസ് സ്വാഗതവും രഞ്ജിത്ത് ലാൽ നന്ദിയും പറഞ്ഞു.