നന്തി മേല്‍പ്പാലത്തിലെ ശോചനീയാവസ്ഥ; ഒരാഴ്ചക്കുള്ളില്‍ പരിഹാരമായില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടെന്ന്‌ യൂത്ത് ലീഗ്


നന്തി ബസാര്‍: നന്തി റെയില്‍വേ മേല്‍പ്പാലത്തിലെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മൂടാടി പഞ്ചായത്ത് യൂത്ത്‌ലീഗ് കമ്മിറ്റി നന്തിമേല്‍പ്പാലത്തിന് മുകളില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സി.കെ അബൂബക്കര്‍ സമരം ഉദ്ഘാടനം ചെയ്തു. ഒരാഴ്ചക്കുള്ളില്‍ ശോചനീയാവസ്ഥക്ക് പരിഹാരമായില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് വരുമെന്ന് യൂത്ത് ലീഗ് പറഞ്ഞു.

പി.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. പി.പി കരീം, സിഫാദ് ഇല്ലത്ത്, കെ.കെ റിയാസ്, ഒ.കെ കാസിം, റഫീഖ് ഇയ്യത്ത്കുനി, കാട്ടില്‍ അബൂബക്കര്‍, റാഷിദ് പുറായില്‍, ഗഫൂര്‍ ഹസ്സനാസ്, റബീഷ് പുളിമുക്ക്, ഫുനൈസ് മുത്തായം, റഫീഖ് പുത്തലത്ത്, ചിപ്പു അഷ്‌റഫ്, സജീര്‍ പുറായില്‍, പി.കെ ഫിറോസ് എന്നിവര്‍ നേതൃത്വം നല്‍കി. സാലിം മുചുകുന്ന് സ്വാഗതവും റാഷിദ് പുറായിൽ നന്ദിയും പറഞ്ഞു.

[mid4