വടകര ചെരണ്ടത്തൂര്‍ തേക്കണ്ടി കനാലില്‍ വള്ളം മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു


വടകര: ചെരണ്ടത്തൂരില്‍ വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. വടക്കെ വലിയകണ്ടി സുധീറിന്റെ മകന്‍ ആദിദേവ്(17), കേക്കണ്ടി സുധീറിന്റെ മകന്‍ ആദി കൃഷ്ണ(17) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അഭിമന്യൂവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കനാലിന്റെ വശങ്ങളിലുള്ള കണ്ടല്‍ച്ചെടിയില്‍ പിടിച്ചതിനാലാണ് അഭിമന്യു രക്ഷപ്പെട്ടത്. അഭിമന്യുവിന്റെ നിലവിളി കേട്ടാണ് കരയിലുള്ളവര്‍ ഓടിക്കൂടിയത്. അപകട വിവരം കരയിലുള്ളവര്‍ അറിയാന്‍ വൈകിയതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകുകയായിരുന്നു.

അപകടം നടന്നയുടന്‍ തന്നെ ആദിദേവിനെയും ആദി കൃഷ്ണനെയും വടകര, തിരുവള്ളൂര്‍ പ്രദേശങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. രണ്ട് പേരുടെയും മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.