എറണാകുളത്ത് പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് തൂങ്ങിമരിച്ചു


കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയെ വെട്ടിപരിക്കേല്‍പ്പിച്ചശേഷം യുവാവ് തൂങ്ങിമരിച്ചു. ഇരിങ്ങോള്‍ സ്വദേശി എല്‍ദോസാണ് യുവതിയെ ആക്രമിച്ചശേഷം വീട്ടില്‍ തൂങ്ങിമരിച്ചത്. അൽക ആശുപത്രിയിൽ ചികിത്സയിലാണ്.

വീട്ടിൽ കയറിയാണ് യുവാവ് പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ പെൺകുട്ടിയുടെ തലയ്ക്കും കഴുത്തിനും ആഴത്തില്‍ വെട്ടേറ്റിട്ടുണ്ട്. ആക്രമണം തടയാന്‍ ശ്രമിച്ച വിദ്യാര്‍ഥിനിയുടെ ബന്ധുക്കളെയും യുവാവ് വെട്ടിപരിക്കേല്‍പ്പിച്ചു. പെൺകുട്ടിയുടെ  മാതാപിതാക്കളായ രായമംഗലം സ്വദേശി യൗസേപ്പ്, ഭാര്യ ചിന്നമ്മ എന്നിവർക്കാണ് വെട്ടേറ്റത്. ഇതിനുശേഷം പ്രതിയെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തുകയായിരുന്നു.

Summary: Young man committed suicide after attacking a girls and her parents in Ernakulam