മദ്‌റസാ സംവിധാനം കാലോചിതമായി പരിഷ്‌കരിക്കണം; വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ വിദ്യാഭ്യാസ ബോര്‍ഡ്


Advertisement

ബാലുശ്ശേരി: ജില്ലാ തല മദ്‌റസ ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിച്ച് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ വിദ്യാഭ്യാസ ബോര്‍ഡ്. പുത്തൂര്‍ വട്ടം സലഫി സെന്ററില്‍ നടന്ന കേമ്പ് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി നാസര്‍ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു.

Advertisement

നിര്‍മ്മിത ബുദ്ധിയുടെ അനന്തമായ സാധ്യതകളുടെ കാലത്ത് മദ്‌റസാ വിദ്യാഭ്യാസ സംവിധാനവും കാലോചിതമായ പരിഷ്‌കാരങ്ങള്‍ക്ക് വിധേയമാക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ വിദ്യാഭ്യാസ ബോര്‍ഡ് ബാലുശ്ശേരിയില്‍ സംഘടിപ്പിച്ച ജില്ലാ തല മദ്‌റസ ഇവാല്വേഷന്‍ ക്യാമ്പ് അഭിപ്രായപ്പെട്ടു.

Advertisement

വിദ്യാര്‍ത്ഥികളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്ന മദ്‌റസാ വിദ്യാഭ്യാസത്തെ പോഷിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായം ഉറപ്പ് വരുത്തണം.ജില്ലാ സെക്രട്ടറി കെ ജമാല്‍ മദനി അധ്യക്ഷത വഹിച്ചു. വിസ്ഡം വിദ്യഭ്യാസബോര്‍ഡ് ചെയര്‍മാന്‍ ഹുസൈന്‍ കാവനൂര്‍ മുഖ്യ പ്രഭാഷണം നടത്തി.

Advertisement

ടി എം നൗഫല്‍ പൂനൂര്‍ അബ്ദുല്‍ ബാരി മൗലവി ബാലുശ്ശേരി, സി.പി അബ്ദുല്‍ കബീര്‍ പേരാമ്പ്ര, അഫ്‌സല്‍ കേളോത്ത് നാദാപുരം, സി.കെ മൊയ്തീന്‍ പന്തിരിക്കര, സുനീര്‍ ടി.കെ വടകര, റിയാസ് സ്വലാഹി കുഞ്ഞിപ്പള്ളി, മുഹമ്മദലി പയ്യോളി, യൂനുസ് വി കൊയിലാണ്ടി, മുസ്തഫ മേലൂര്‍, ഫഹീം അത്തോളി, അബ്ദുല്‍ മജീദ് മാസ്റ്റര്‍ അരിക്കുളം, ഖാലിദ് കാപ്പാട്, നാസര്‍ കെ കെ, റഫീഖ് പന്തിരിക്കര,സൈനുദ്ദീന്‍ വടകര, ടി.എന്‍ ഷക്കീര്‍ സലഫി, മുഹമ്മദ് നന്തി, വി.വി ബഷീര്‍, ഒ.കെ അബ്ദുല്ലത്തീഫ്,ടി.പി നസീര്‍, ഷാഫി അരിക്കുളം, യൂസുഫ് അലി നന്തി, മൊയ്തു മേനിക്കണ്ടി, കെ റഷീദ് മാസ്റ്റര്‍,റസാഖ് കാട്ടില്‍പീടിക ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. വിസ്ഡം ജില്ലാ വിദ്യഭ്യാസ വകുപ്പ് സെക്രട്ടറി കെ അബ്ദുല്‍ നാസര്‍ മദനി സ്വാഗതവും ജില്ലാ ട്രഷറര്‍ സി.പി സാജിദ് നന്ദിയും പറഞ്ഞു.