വേനല്‍തുമ്പി 2022 പയ്യോളി ഏരിയ കലാജാഥ പരിശീലന ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി; 101 അംഗ കമ്മിറ്റി രൂപീകരിച്ചു


പയ്യോളി: വേനല്‍തുമ്പി 2022 പയ്യോളി ഏരിയാ കലാജാഥ പരിശീലന ക്യാമ്പ് സ്വാഗതസംഘം രൂപീകരിച്ചു. ക്യാമ്പ് കെ.ജീവാനന്ദന്‍ ഉദ്ഘാടനം ചെയ്തു.

ആര്‍.പി.കെ രാജീവ്കുമാര്‍, കെ.വിജയരാഘവന്‍, എ.കെ.ഷൈജു, അഖില എന്നിവര്‍ സംസാരിച്ചു. സാരംഗ്.പി.വി. ആധ്യക്ഷം വഹിച്ചു. ബാബുരാജ് സ്വാഗതവും അഖില നന്ദിയും പറഞ്ഞു. 2022 മെയ് രണ്ടു മുതല്‍ എട്ടുവരെ നന്തിയിലാണ് ക്യാമ്പ്.
[ad1]
[ad2]

ബാബുരാജ് കണ്‍വീനറും കെ.വിജയരാഘവന്‍ ചെയര്‍മാനും എം.കെ.മോഹനന്‍ ട്രഷററും ആയ 101 അംഗ കമ്മിറ്റി രൂപീകരിച്ചു. കെ.ജീവാനന്ദന്‍, സി.കെ.ശ്രീകുമാര്‍, എ.കെ.ഷൈജു, ഷീജ പട്ടേരി എന്നിവരാണ് രക്ഷാധികാരികള്‍.