മേപ്പയ്യൂര്‍ പാവട്ടുകണ്ടിമുക്കുകാര്‍ക്കിനി സമൃദ്ധമായ കുടിവെള്ളം; ഉണിച്ചാത്തന്‍ കണ്ടി കുടിവെള്ള പദ്ധതിയ്ക്ക് തുടക്കമായി


മേപ്പയൂര്‍: മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് 15ാം വാര്‍ഡില്‍ ഉണിച്ചാത്തന്‍ കണ്ടി കുടിവെള്ള പദ്ധതി ഉദ്ഘാടാനം ചെയ്തു. മേപ്പയൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും, മേലടി ബ്ലോക്ക് പഞ്ചായത്തിന്റെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3450000 രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

പദ്ധതിയുടെ ഉദ്ഘാടാന ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. ചടങ്ങില്‍ മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു.

മേലടി ബ്ലോക്ക് ക്ഷേമ കാര്യം ചെയര്‍മാന്‍ മഞ്ഞക്കുളം നാരായണന്‍ സ്വാഗതം പറഞ്ഞു. കെ.കുഞ്ഞിരാമന്‍, വി പി .ശിവദാസ്, സി.പി.നാരായണന്‍, പി.പി. ബാലന്‍, ഇ.കെ. ശങ്കരന്‍ , യു.കെ.ബാബു, കെ കെ ബാബു, നിബി ത, വസന്ത ഏ കെ. ശെല്‍വി സി.പി., കെ.കെ ശങ്കരന്‍, കെ.കെ.രാജന്‍ എന്നിവര്‍ സംസാരിച്ചു.

കിണറിന്റെ സ്ഥലം സംഭാവന ചെയ്ത മാധവി അമ്മ കോട്ടയുള്ളതില്‍, ടാങ്കിന് സ്ഥലം സംഭാവന ചെയ്ത പാറച്ചാലില്‍ രമേശന്‍ എന്നിവര്‍ക്ക് സ്നേഹോപഹാരം കൈമാറി.