വാളയാറില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് ഉള്ള്യേരി സ്വദേശി മരിച്ചു; ഒരു കുട്ടിയുള്‍പ്പെടെ നാലുപേര്‍ക്ക് ഗുരുതരപരുക്ക്


വാളയാര്‍: അട്ടപ്പള്ളത്ത് നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് ഉള്ള്യേരി സ്വദേശി മരിച്ചു. ഉള്ള്യേരി പരേതനായ ഇമ്പിച്ചിമൊയ്തുവിന്റെ മകന്‍ ഇബ്രാഹീമാണ് (52) മരണപ്പെട്ടത്. ഒരു കുട്ടിയുള്‍പ്പെടെ നാലുപേര്‍ക്ക് ഗുരുതരപരുക്ക്.

കോഴിക്കോട് നിന്നും കോയമ്പത്തൂരിലേക്ക് പോകുംവഴി വളയാര്‍ അട്ടപ്പള്ളത്ത് വച്ച് ഇന്ന് പുലര്‍ച്ചെ 3.30 തോടെയാണ് അപകടം ഉണ്ടായത്. ഹൈവേയ്ക്കരികില്‍ നിര്‍ത്തിയിട്ടിരുന്ന പഴയ സാധനങ്ങള്‍ കയറ്റിയ തമിഴനാട് ലോറിയുടെ (TN.66.C.5433) പുറക് വശത്ത് മരുതി ഏര്‍ട്ടിക കാര്‍ (KL77.A.770) ഇടിച്ചു കയറുകയായിരുന്നു.

കനത്ത മഴകാരണം റോഡിലെ വളവില്‍ നിര്‍ത്തിയിട്ട ലോറി
കാണാതിരുന്നതാകാം അപകടകാരണമെന്നാണ് പൊലിസ്, പറയുന്നത്. കൂടെ ഉണ്ടായിരുന്ന ഭാര്യ റാബിയയ്ക്കും മക്കള്‍ ഷബീനയ്ക്കും മരുമകനും വാഹനം ഓടിച്ചതുമായ ജുനൈദിനും പേരക്കുട്ടി റിസ്‌വാനും ( 12 ) പരുക്കുണ്ട്. വണ്ടിയിലുണ്ടായിരുന്ന മറ്റ് പേരക്കുട്ടികള്‍ നാലു പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

രണ്ട് പേര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലും ബാക്കിയുള്ളവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സക്കായി പ്രവേശിപ്പിച്ചു.

Summary: Ulliyeri native died in an accident at Valayar. Four people injured.