എട്ട് വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ചേമഞ്ചേരി സ്വദേശി അറസ്റ്റിൽ


കൊയിലാണ്ടി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈഗിംകമായി പീഡിപ്പിച്ച കേസിൽ പ്രതി റിമാൻഡിൽ. ചേമഞ്ചേരി തുവ്വക്കോട് സ്വദേശി കായക്കൽ ഹൗസ് ബൈജു (46) വിനെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെയാണ് പ്രതിയെ പിടികൂടിയത് എന്ന് കൊയിലാണ്ടി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

കൊയിലാണ്ടി സി.ഐ.എൻ സുനിൽ കുമാർ, എസ്.ഐ എം.എൻ അനൂപ്, സി.പി.ഒ ഗംഗേഷ് തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.