കാരയാട് സുബ്രഹ്മണ്യനും കുടുംബത്തിനും സ്നേഹ ഭവനമൊരുങ്ങി; തണലായി യു.ഡി.എഫ്


മേപ്പയ്യൂർ : കാരയാട് സുബ്രഹ്മണ്യനും കുടുംബത്തിനും സ്നേഹ ഭവനമൊരുക്കി യു.ഡി.എഫ്. താക്കോൽ ദാനം മുരളീധരൻ എം പി നിർവ്വഹിച്ചു. കഴിഞ്ഞ ഏതാനം വർഷങ്ങൾക്കുള്ളിൽ യു.ഡി.എഫ് രണ്ട് ബൂത്തുകളിലെ ദരിദ്ര കുടുംബങ്ങൾക്കായി ഏഴ് വീടുകൾ നിർമിച്ചു നൽക്കുകയും അഞ്ചോളം വീടുകൾ നവീകരിക്കുകയും ചെയ്തതായി മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പരമാർശിച്ചു.

ഭവന നിർമാണ കമ്മിറ്റി ചെയർമാൻ ടി മുത്തു കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി കെ എ ലത്തീഫ്, ഇ അശോകൻ, കെ പി വേണുഗോപാലൻ, സി രാമദാസ്, ഇ കെ അഹമ്മദ് മൗലവി, അമ്മദ് പൊയിലങ്ങൽ, എൻ കെ അഷറഫ്, കെ അഷറഫ്, സി മോഹൻദാസ്, കെ കെ കോയക്കുട്ടി, കെ വി ബാലൻ, പപ്പൻ പുതിയേടത്ത്, കെ കെ മനാഫ്, പി ശുഹൈബ്, ടി സിറാജ് , അനസ് കാരയാട്, സൗദ കുറ്റീക്കണ്ടി, അൻസിന കുഴിച്ചാലിൽ എന്നിവർ പ്രസംഗിച്ചു.