മുഖ്യമന്ത്രിയുടെ വിദ്യാര്‍ഥി പ്രതിഭാ പുരസ്‌കാരത്തിന് അര്‍ഹരായി കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജിലെ രണ്ട് വിദ്യാര്‍ഥികള്‍


കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ വിദ്യാര്‍ഥി പ്രതിഭ പുരസ്‌കാരത്തിന് അര്‍ഹരായി കൊയിലാണ്ടി ആര്‍.എസ്.എം എസ്.എന്‍.ഡി.പി കോളേജില്‍ പഠിച്ച രണ്ട് വിദ്യാര്‍ഥികള്‍. എസ്.എന്‍.ഡി.പി കോളേജില്‍ നിന്നും ബി.എസ്.സി കമ്പ്യൂട്ടർ സയന്‍സ് പൂർത്തിയാക്കിയ കോഴിക്കോട് സ്വദേശി അര്‍ച്ചന, തിക്കോടി സ്വദേശി അനീന എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളാണിവരിപ്പോള്‍. കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിലാണ് അനീന പഠിക്കുന്നത്. അർച്ചന ഫറൂഖ് കോളേജിലും.

ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം. കേരളത്തിലെ ഓരോ സര്‍വ്വകലാശാലകളിലെ കോളേജുകളില്‍ വിവിധ പഠന വിഷയങ്ങളില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ ബിരുദപഠനം പൂര്‍ത്തിയാക്കിയ 1000 വിദ്യാര്‍ഥികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. ഇന്ന് വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം വിതരണം ചെയ്യും.

തിക്കോടി സ്വദേശിയായ എല്‍.ഐ.സി ഏജന്റ് കൃഷ്ണന്റെയും മോളിയുടെയും ഏക മകളാണ് അനീന. ബിരുദതലത്തില്‍ ക്ലാസ് ടോപ്പര്‍ ആയിരുന്നു അനീന.