കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണ്ണം പോലീസ് പിടികൂടി; കരിപ്പൂരില്‍ നിന്ന് സ്വര്‍ണ്ണം കടത്താനുള്ള ശ്രമത്തിനിടെ നാദാപുരം സ്വദേശിയുള്‍പ്പടെ രണ്ടുപേര്‍ പിടിയില്‍


Advertisement

കൊണ്ടോട്ടി: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. സംഭവത്തില്‍ നാദാപുരം സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ കസ്റ്റഡിയില്‍.

ഷാര്‍ജയില്‍നിന്നെത്തിയ നാദാപുരം ചാലപ്പുറം സ്വദേശി പുതിയോട്ടില്‍ മുഹമ്മദ് ആസിഫ് (28), ഇയാളെ കൊണ്ടുപോകാനെത്തിയ മലപ്പുറം മമ്പാട് പരതമ്മല്‍ ചുങ്കത്ത്, സി.എച്ച്. മുഹമ്മദ് യാസര്‍ (30) എന്നിവരെയാണ് പിടിയിലായത്.

Advertisement

കാപ്സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.

Advertisement

മലപ്പുറം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് നടത്തിയ എക്സറേ പരിശോധനയിലാണ് സ്വര്‍ണമിശ്രിതം കണ്ടെത്തിയത്. 1,119 ഗ്രാം സ്വര്‍ണമിശ്രിതമടങ്ങിയ കാപ്സ്യൂളുകള്‍ ഇവരില്‍ നിന്നും ശേഖരിച്ചു. പുറത്തെടുത്ത കാപ്സ്യൂളുകളില്‍നിന്ന് 1.034 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു.

Advertisement

summary: two people, including a native of nadapuram, are in custody at karipur airport after trying to illegally smuggle gold by bypassing customs