വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും ശ്രദ്ധയ്ക്ക്; ശനിയാഴ്ച്ചയല്ലേയെന്ന് കരുതി മൂടിപ്പുതച്ച് ഉറങ്ങണ്ട, നാളെ സ്കൂളുകള്‍ക്ക് പ്രവൃത്തി ദിനമായിരിക്കും


കോഴിക്കോട്: നാളെ സംസ്ഥാനത്തെ സ്കൂളുകൾക്ക് പ്രവൃത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെത്തുടർന്ന് കോഴിക്കോടുപ്പെടെ എല്ലാ ജില്ലകളിലെയും സ്കൂളുകൾക്കു പല ദിവസങ്ങളിലും അവധി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ പാഠഭാഗങ്ങൾ പഠിപ്പിച്ചുതീർക്കാനാണ് നാളെ പ്രവർത്തി ദിനമാക്കിയത്.

ഈ മാസം 24-ാം തിയതി മുതൽ പരീക്ഷ ആരംഭിക്കുകയും സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും ചെയ്യും. സെപ്റ്റംബർ പന്ത്രണ്ടാം തീയതി അവധിക്കു ശേഷം സ്കൂളുകൾ പുനരാരംഭിക്കും.