കോഴിക്കോട് ജയിച്ചോണ്ട് നാളെ സ്കൂളിൽ പോവണ്ടാലോ, അവധിയല്ലേ? ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധിയെന്ന തരത്തിലുള്ള സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണങ്ങളുടെ വസ്തുത അറിയാം
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് ജില്ല ചാമ്പ്യന്മാരായതോടെ സ്കൂളിന് അവധി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുട്ടികൾ. എന്നാൽ ഇന്ന് ഞായറാഴ്ച അയതിനാൽ തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് തരത്തിലുള്ള സന്ദേശങ്ങളും വന്നു തുടങ്ങി. എന്നാൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയുടെ യാഥാർത്ഥ്യം എന്തെന്ന് തിരയുകയാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോം.
വിദ്യാഭ്യാസ വകുപ്പിലെ അധികാരികളെ ബന്ധപ്പെട്ടപ്പോൾ അറിയാൻ കഴിഞ്ഞത് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിലവിൽ അവധി പ്രഖ്യാപിച്ചിട്ടില്ല എന്നാണ്. ജില്ലയുടെ വിജയം പ്രമാണിച്ച് കോഴിക്കോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും അവർ വ്യക്തമാക്കി. നാളെ എന്നത്തേയും പോലെ പ്രവത്തി ദിവസമായിരിക്കും. സാമൂഹ്യ മാധ്യമങ്ങളിലും മറ്റുമുള്ള മെസേജുകൾ കണ്ട് സ്കൂളിൽ പോവാതിരുന്നാൽ പണി പാളുമെന്നുറപ്പ്.
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശ പ്രകാരം കേരള സ്ക്കൂൾ കലോത്സവം നേരിൽ കാണാനും പങ്കെടുക്കാനുമായി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജനുവരി ആറിന് അവധി നൽകിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് നാളെയും സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന തരത്തിൽ മെസേജുകൾ പ്രചരിക്കുന്നത്.
Summary: tomorrow is holidays Schools in Kozhikode district is it true or false let me check