‘ഓയ് നട ഓയ് നടാ…’ അണേല വലിയമുറ്റം കളരിഭഗവതി ക്ഷേത്രത്തിലെ ഇളനീര്‍കുല വരവില്‍ ചെണ്ടമേളത്തിന്റെ താളത്തിനൊത്ത് ചുവടുകള്‍വെച്ച് ആര്‍പ്പുവിളിച്ച് സ്ത്രീകളും


കൊയിലാണ്ടി: അണേല വലിയമുറ്റം ശ്രീ കളരി ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഇളനീര്‍ കുല വരവില്‍ സ്ത്രീകളുടെ ആര്‍പ്പ് വിളി വേറിട്ട കാഴ്ചയായി. മറ്റുള്ള ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ മാത്രം കയ്യടക്കിയിരുന്ന ആര്‍പ്പ് വിളി ഇവിടെ സ്ത്രീകള്‍ ചെണ്ടമേളത്തിന്റെ താളത്തിനൊത്ത് ചുവടുകള്‍ വെച്ചുകൊണ്ട് ആവേശം ഒട്ടും ചോരാതെ ആണ് വിളിച്ചത്.

അണേല വലിയ മുറ്റം തറവാട്ടിലെ സ്ത്രീകളും കുട്ടികളും ആണ് ആര്‍പ്പുവിളിയില്‍ പങ്കെടുത്തത്. ആഘോഷ വരവ് ക്ഷേത്രത്തിലെത്തിയതോടെ പ്രശസ്ത തെയ്യം കലാകാരന്‍ നിധീഷ് പെരുവണ്ണാന്റെ ഭഗവതി തിറയോട് കൂടിയ താലപ്പൊലിയും മറ്റു തിറകളും പുലര്‍ച്ചെ വരെകെട്ടിയാടി.

Summary: Anela Valiyamuttam Sree Kalarikandi bagavathi temple festival