പൂക്കാട്, മൂടാടി സെക്ഷൻ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (12/12/24) വൈദ്യുതി മുടങ്ങും


Advertisement

കൊയിലാണ്ടി: പൂക്കാട്, മൂടാടി സെക്ഷൻ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (12/12/24) വൈദ്യുതി മുടങ്ങും. രാവിലെ 9മണി മുതല്‍ വൈകിട്ട് 5 മണിവരെ തിരുവങ്ങൂർ ടെമ്പിൾ, വെറ്റിലപ്പാറ, വെറ്റിലപ്പാറ ഈസ്റ്റ് എന്നീ ഡി.ടി.ആര്‍ പരിധികളില്‍ ഹൈവേ വർക്കിൻ്റെ ഭാഗമായി വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.

Advertisement

രാവിലെ 7.30 മുതല്‍ 10 മണിവരെ മൂടാടി സെക്ഷൻ പരിധിയിലെ ആനക്കുളം ഗേറ്റ് ട്രാൻസ്‌ഫോർമറും, 10മണി മുതൽ 3.00മണിവരെ അട്ടവയൽ ട്രാൻസ്ഫോർമറും ഓഫ് ചെയ്യും. സ്പേസർ വർക്ക് നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നതെന്ന്‌ അധികൃതര്‍ അറിയിച്ചു.

Advertisement
Advertisement

Description: Tomorrow (12/12/24) there will be power outage in various places within Pookadu and Moodadi section