താമരശ്ശേരിയിൽ കാർ നിയന്ത്രണം വിട്ട് തോട്ടിൽ വീണു; മൂന്നുപേർക്ക് പരിക്ക്


കോഴിക്കോട്: താമരശ്ശേരിയിൽ നിയന്ത്രണംവിട്ട കാര്‍ സുരക്ഷാ ഭിത്തി തകര്‍ത്ത് തോട്ടിലേക്ക് വീണു, മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മൂവരും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. താമരശേരി കൂടത്തായി മൈക്കാവ് റോഡില്‍ ദുര്‍ഗ്ഗാ നഗറിലാണ് സംഭവം.

പാലക്കാട് ഒറ്റപ്പാലം സ്വദേശി ഹരിഹരന്‍, ഭാര്യ സിന്ധു, മകള്‍ മാനസി എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവരെ നാട്ടുകാർ ഉടനെ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മൂവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കാര്‍ ഇടിച്ച സുരക്ഷാ ഭിത്തിയുടെ നിര്‍മാണത്തില്‍ കമ്പി ഉള്‍പ്പെടെ ഉപയോഗിച്ചിട്ടില്ലെന്നും അതാണ് അപകടത്തിന് കാരണമെന്നും നാട്ടുകാർ അഭിപ്രായപ്പെട്ടു.

[bot1]