സൈരി തിരുവങ്ങൂർ സുവർണ്ണ ജൂബിലി ആഘോഷം; സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത്‌ മന്ത്രി പി.എ മുഹമ്മദ് റിയാസ്


കൊയിലാണ്ടി: തിരുവങ്ങൂർ സൈരി ഗ്രന്ഥാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. അശോകൻ കോട്ട് അധ്യക്ഷത വഹിച്ചു. എം ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.

പുരോഗമനാശയങ്ങൾ സാമൂഹ്യ മാറ്റത്തിൻ്റെ ഉത്തോലകമാകമെന്ന ലക്ഷ്യമിട്ടു കൊണ്ടാണ് സൈരി തിരുവങ്ങൂർ രൂപീകൃതമായത്. ഗ്രന്ഥാലയത്തിലെ മൺമറഞ്ഞ് പോയവരുടെ ഫോട്ടോ അനാച്ഛാദനം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം സി കുഞ്ഞമ്മദ് നിർവ്വഹിച്ചു. തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ എച്ച് എം കെ കെ വിജിത ആശംസ പറഞ്ഞു.

ചടങ്ങിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിജയികളായ കുട്ടികളെ ആദരിച്ചു. വത്സൻ പല്ലവി സ്വാഗതവും പി.കെ പ്രസാദ് നന്ദിയും പറഞ്ഞു. തുടർന്ന് സൈരി കലാവിഭാഗം നാടോടി നൃത്തം, ഭരതനാട്യം, സൈരി വനിതാവേദിയുടെ ദ്രൗപതി സംഗീതശില്പം, സൈരി ബാലവേദിയുടെ നാടകം ഒരു പുതിയ പഴയ കഥ എന്നിവ അരങ്ങേറി.

സമാപന ദിവസമായ ഞായറാഴ്ച വൈകിട്ട് 6.30 ന് അലോഷി പാടുന്നു ഗസൽ അരങ്ങേറും. ചടങ്ങിൽ ഫോക്ക് ലോർ അക്കാഡമി വൈസ് ചെയർമാൻ ഡോ: കോയ കാപ്പാട് മുഖ്യാതിഥിയായിരിക്കും. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിക്കും.