പൂക്കാട് ടൗണിന് സമീപം പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണ ശ്രമം


പൂക്കാട്: പൂക്കാട് ടൗണിന് സമീപം പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണ ശ്രമം. പഴയ രജിസ്റ്റര്‍ ഓഫീസിന് അടുത്തുള്ള ശ്രീമതിയുടെ വീട്ടിലാണ് മോഷ്ടാക്കള്‍ കയറിയത്.

ഞായറാഴ്ച ഉച്ചക്ക് 12 മണിക്കും രണ്ടുമണിക്കും ഇടയിലായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് വീട് പരിശോധിക്കുകയും ചെയ്തിരുന്നു. വീട്ടില്‍ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും മോഷണ ശ്രമം മാത്രമാണ് നടന്നതെന്നും കൊയിലാണ്ടി പൊലീസ് പറഞ്ഞു.

പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയത്. ഇന്ന് കൂടുതല്‍ പരിശോധനകള്‍ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി. മോഷണ ശ്രമം നടക്കുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.