ചേലിയ സ്വദേശിയായ യുവാവ് ജിദ്ദയില്‍ അന്തരിച്ചു


കൊയിലാണ്ടി: ചേലിയ സ്വദേശിയായ യുവാവ് ജിദ്ദയില്‍ അന്തരിച്ചു. ചേലിയ കൊണ്ടോത്ത് വിനുവാണ് മരിച്ചത്. മുപ്പത്തിനാല് വയസായിരുന്നു.

ജിദ്ദയിലെ ഷറഫിയയില്‍ വെച്ച് ഒരാഴ്ച മുമ്പായിരുന്നു മരണം. അച്ഛന്‍: നാണു. അമ്മ: വിലാസിനി. ഭാര്യ: അനഘ. മക്കള്‍: ആന്‍വില്‍ വിനു, ആന്‍വിയ വിനു. സഹോദരി: വിനിഷ.

മൃതദേഹം അടുത്ത ദിവസം തന്നെ നാട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.