കക്കുളത്ത് കൃഷിശ്രീ കാര്‍ഷിക സംഘം നടത്തിയ ആ പരീക്ഷണം വിജയം: വിളഞ്ഞ രക്തശാലി നെല്ലുകള്‍ കൊയ്‌തെടുത്തു


കൊയിലാണ്ടി: കക്കുളം പാടശേഖരത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നടത്തിയ കന്നി നെല്‍കൃഷി വിജയകരമായി. കൃഷിശ്രീ കാര്‍ഷിക സംഘത്തിന്റെ നേതൃത്വത്തില്‍ ഇന്ന് കൊയ്ത്തുത്സവം നടന്നു. ഒരേക്കറില്‍ പരീക്ഷണ അടിസ്ഥാനത്തിലാണ് കൃഷി ആരംഭിച്ചത്.

രക്തശാലി നെല്ലാണ് കന്നി കൃഷിയായി ചെയ്തത്. ധാരാളം ഔഷധമൂല്യമുള്ള രക്തശാലി വളരെ അപൂര്‍വമായേ നമ്മുടെ നാട്ടില്‍ കൃഷി ചെയ്യുന്നുള്ളൂ. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ: കെ സത്യനും കൃഷി ഓഫീസര്‍ പി.വിദ്യയും ചേര്‍ന്ന് കൊയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു.

കൃഷി അസിസ്റ്റന്റ് ജിജിന്‍, പാടശേഖര സമിതി പ്രസിഡന്റ് ശിവന്‍ മാസ്റ്റര്‍, ഹരീഷ് പ്രഭാത്, വി.പി.ഷിജുമാസ്റ്റര്‍, അരീക്കല്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൃഷിശ്രീ സെക്രട്ടറി രാജഗോപാലന്‍ മാസ്റ്റര്‍ സ്വാഗതവും പ്രസിഡന്റ് പ്രമോദ് രാരോത്ത് നന്ദിയും പറഞ്ഞു.