വാടകകെട്ടിടത്തിന്റെ ഉത്തരം തകർന്നു വീണു; ക്ലാസ് മുറികളില്ല, കുട്ടികൾ എങ്ങനെ പഠിക്കും; ദാരുണമാണ് കന്നൂര് ഗവ.യു.പി സ്കൂളിന്റെ ഭൗതിക സാഹചര്യം


ഉള്ളിയേരി: സ്കൂൾ തുറന്ന് മൂന്നു ദിവസം പിന്നിടുമ്പോൾ പഠിക്കാൻ ക്ലാസ്സുകളില്ലാത്ത സാഹചര്യത്തിലാണ് കന്നൂര് ഗവ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ. വാടകക്കെട്ടിടത്തിൻ്റെ ഉത്തരം തകർന്നു വീണതിനെ തുടർന്ന് എട്ട് ക്ലാസ്സുകൾക്കാണ് മുറികൾ ഇല്ലാതെയായത്.

താത്കാലിക സൗകര്യമായി കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്തായാണ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. സ്കൂളിന് സ്വന്തമായൊരു കെട്ടിടം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ഒരു നൂറ്റാണ്ടിനടുത്ത് പ്രായമുള്ള ഈ വിദ്യാലയത്തിൽ അഞ്ഞൂറോളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഭൗതിക സാഹചര്യങ്ങൾ അടിയന്തിരമായി ഒരുക്കിക്കൊടുക്കണമെന്ന് കെ.എസ്ടിഎ കൊയിലാണ്ടി സബ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡി.കെ ബിജു, സബ് ജില്ലാ പ്രസി ഗണേശ് കക്കഞ്ചേരി, സബ് ജില്ല സെക്രട്ടറി സി.ഉണ്ണികൃഷ്ണൻ, ഇ.കെ രാജീവൻ, കെ സജീവൻ, കെ സ്മിത എന്നിവർ സംസാരിച്ചു.