വോൾട്ടേജ് ക്ഷാമം ഇനി പഴങ്കഥ; ആനക്കുളം, അട്ടവയൽ ഭാഗങ്ങളിലേക്കായുള്ള ട്രാൻസ്ഫോർമർ പ്രവർത്തനസജ്ജം


കൊയിലാണ്ടി: വോൾട്ടേജ് ഇല്ല എന്ന പ്രശ്നം ഇനി വേണ്ട, പരിഹാരവുമായി കെ.എസ്.ഇ.ബി. ആനക്കുളം അട്ടവയൽ ഭാഗങ്ങളിലേക്കായുള്ള ട്രാൻസ്ഫോർമർ പ്രവർത്തനസജ്ജം. വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി ആനക്കുളം റോഡിനു സമീപം സ്ഥാപിച്ച ട്രാൻസ്ഫോർമർ ചാർജ് ചെയ്തത്.

2018-19 ൽ പൂർത്തിയാക്കേണ്ട പ്രവർത്തിയായിരുന്നു ഇത്. എന്നാൽ തർക്കം കാരണം നീണ്ടു പോവുകയായിരുന്നു. എ.ഡി.എമ്മിന്റെ ഉത്തരവ് പ്രകാരം അതേ സ്ഥലത്ത് തന്നെയാണ് സ്ഥാപിക്കുകയുമാണ് ചെയ്തത്.

കെ.എസ്.ഇ.ബി കൊയിലാണ്ടി സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ലത സ്വിച്ചോൺ കർമം നിർവഹിച്ചു. ചടങ്ങിൽ മൂടാടി അസിസ്റ്റന്റ് എഞ്ചിനിയർ ഹരിഹരൻ, സബ് എഞ്ചിനിയറായ മോഹനൻ, രൂപേഷ്, അഭിജിത് തുടങ്ങി നിരവധി ജീവനക്കാർ സന്നിഹിതരായി.