ഇനി സുഗമമായ യാത്ര; എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കിളിയാടന്‍ കണ്ടി സൗപര്‍ണ്ണിക റോഡ് ജനങ്ങളിലേയ്ക്ക്
കൊയിലാണ്ടി: കിളിയാടന്‍ കണ്ടി സൗപര്‍ണ്ണിക റോഡ് ഉദ്ഘാടനം ചെയ്തു. എം.എല്‍.എ കാനത്തില്‍ ജമീലയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മ്മിച്ചത്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് റോഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പ്രവൃത്തി ഏറ്റെടുത്ത് നടത്തിയ സുമേഷിനെ യോഗത്തില്‍ വെച്ച് ആദരിച്ചു. എം.എല്‍.എ.യുടെ പി.എ.ഷാജു യോഗത്തിന് ആശംസ നേര്‍ന്നു. ടി.പി.മുരളീധരന്‍ ശ്രീകുമാര്‍ കിളിയാടത്ത് പ്രസാദ് തൈക്കണ്ടി എന്നിവര്‍ സംസാരിച്ചു.