വികസന കുതിപ്പില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രി; എം.എല്‍.എ യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും അനുവദിച്ച ആംബുലന്‍സ് ഫ്‌ലാഗ് ഓഫ് ചടങ്ങും എക്‌സ്-റേ മെഷീന്‍ ഉദ്ഘാടനവും നാളെ
കൊയിലാണ്ടി: താലൂക്ക് ആശുപത്രിക്ക് വേണ്ടി എം.എല്‍.എ യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും അനുവദിച്ച ആംബുലന്‍സ് ഫ്‌ലാഗ് ഓഫ് ചടങ്ങും, കൊയിലാണ്ടി നഗരസഭ വികസനപദ്ധതി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ എക്‌സ്-റേ മെഷീന്‍ ഉദ്ഘാടനവും നാളെ നടക്കും.
രാവിലെ 10 മണിക്ക് എം.എല്‍.എ കാനത്തില്‍ ജമീല നിര്‍വഹിക്കും. പരിപാടിയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്, അധ്യക്ഷത വഹിക്കും. 2024-25 വര്‍ഷത്തെ വികസന പദ്ധതി ഫണ്ട് ഉപയോഗിച്ചാണ് എക്‌സറേ മെഷീന്‍ വാങ്ങിയിരിക്കുന്നത്.
വൈസ് ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ , ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രജില .സി ,പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ അജിത്ത് , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിജു മാസ്റ്റര്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര ടീച്ചര്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി , സൂപ്രണ്ട് താലൂക്ക് ആശുപത്രി ഡോ. വിനോദ് വി , ഡോ. അനു എസ് ദാസ് (ആര്‍.എം.ഒ), ശ്രീ. വി.പി. ഇബ്രാഹിംകുട്ടി, രത്‌നവലി ടീച്ചര്‍, ശ്രീ. വൈശാഖ് കെ.കെ. ഡിവിഷന്‍ കൗണ്‍സിലര്‍ അസീസ് മാസ്റ്റര്‍, ആശുപത്രി മാനേജ്മന്റ് കമ്മിറ്റി അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.