കൊയിലാണ്ടി ബീച്ച് റോഡിൽ കിണറ്റില്‍ വീണ് പോത്ത്‌; രക്ഷകരായി അഗ്നിരക്ഷാസേന


Advertisement

കൊയിലാണ്ടി: കിണറില്‍ വീണ പോത്തിനെ കൊയിലാണ്ടി അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 9.30ഓടെ ടൗണില്‍ ബീച്ച് റോഡില്‍ മുനഫര്‍ ഹൗസില്‍ സെയ്ദ് ജാഫര്‍ എന്നയാളുടെ വീട്ടിലെ കിണറിലാണ് പോത്ത് വീണത്.

Advertisement

അഞ്ച് മീറ്റര്‍ ആഴവും രണ്ട് മീറ്റര്‍ വെള്ളവും ഉള്ള കിണറില്‍ ഏതാണ്ട് അരമണിക്കൂറോളം പോത്ത് കിടന്നു. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി അഗ്നിരക്ഷാസേന ഉടന്‍ സ്ഥലത്തെത്തി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നിധിപ്രസാദ് ഇ.എം കിണറിലിറങ്ങി സേനാംഗങ്ങളുടെ സഹായത്തോടുകൂടി റെസ്ക്യൂ റോപ്പ് ഉപയോഗിച്ച് പോത്തിനെ സുരക്ഷിതമായി കരക്കെത്തിച്ചു.

Advertisement

അപകടത്തില്‍ പോത്തിന് പരിക്കുകളില്ല. ഗ്രേഡ് എ.എസ്.ടി.ഒ മജീദ് എമ്മിന്റെ നേതൃത്വത്തിൽ എഫ്ആര്‍ഒമാരായ രതീഷ് കെ എൻ, ജാഹിർ എം, നിതിൻരാജ് കെ, ഹോം ഗാർഡുമാരായ ഓംപ്രകാശ്, ബാലൻ ഇ.എം എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Advertisement

Description: The buffalo fell into the well and was rescued by the Koyilandy Fire Rescue Service