Tag: Watch Video
‘മധു ബോധയില് സാലയില്‍ കട്ടിപ്പിടുത്ത്, ഉറുണ്ട് പുറണ്ട് മല്ലുക്കട്ടും ഇവര്‍കള്‍താന്‍ റംസാദ്, റഷീദ്…..’; കൂരാച്ചുണ്ടില്‍ കഴിഞ്ഞ മാസം നടന്ന ‘തല്ലുമാല’ തമിഴ് ചാനലിലെ ഹിറ്റ് വാർത്ത, വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു (വീഡിയോ കാണാം)
പേരാമ്പ്ര: സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ കൂരാച്ചുണ്ട് ടൗണില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ഏറ്റുമുട്ടല്‍ തമിഴ് മാധ്യമവും ഏറ്റെടുത്തതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തിലായിരുന്നു കൂരാച്ചുണ്ട് ടൗണില്‍ വെച്ച് നടുറോഡില്‍ രണ്ട് യുവാക്കള്‍ ഏറ്റുമുട്ടിയത്. അടിയുടെ ദൃശ്യങ്ങള്‍ അന്നു തന്നെ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് തമിഴ്നാട്ടിലെ പ്രമുഖ മാധ്യമമായ പോളിമര്‍ ചാനലും
ഒഴുകി നടക്കുന്ന കരിമ്പാറ പോലൊരു ഗജവീരന്; ചക്കിട്ടപ്പാറയില്‍ പുഴ നീന്തിക്കടക്കുന്ന കാട്ടാനയുടെ ദൃശ്യം വൈറലായി (വീഡിയോ കാണാം)
പേരാമ്പ്ര: കണ്ണിനും മനസ്സിനും ഒരുപോലെ ഇമ്പം നിറയ്ക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ചക്കിട്ടപ്പാറ പെരുവണ്ണാമൂഴി റിസര്‍വോയറില്‍ നരിനട പുഴയിലൂടെ നീന്തിക്കടക്കുന്ന ആനയുടെ കാഴ്ചയാണത്. തുമ്പിക്കൈ ഉയര്‍ത്തിപ്പിടിച്ച് ആന പതുക്കെ നീന്തുന്നതാണ് ദൃശ്യത്തിലുള്ളത്. ചക്കിട്ടപ്പാറ പെരുവണ്ണാമൂഴി ഡാമിന്റെ റിസോര്‍വോയറില്‍ നരിനട കുമ്പുളു പാറ ഭാഗത്ത് നിന്നാണ് ദൃശ്യം പകര്‍ത്തിയിട്ടുള്ളത്. ചക്കിട്ടപ്പാറ സ്വദേശി എടുത്തതാണ്
കുരുടിമുക്കിലെ യുവാവിന്റെ പരാക്രമം; കടകളടച്ച് പ്രതിഷേധിച്ച് വ്യാപാരികൾ, വീഡിയോ കാണാം
അരിക്കുളം: കുരുടിമുക്കിൽ ഓട്ടോറിക്ഷയ്ക്കും വ്യാപാര സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ആളുകൾക്ക് മർദ്ദനമേൽക്കുകയും ചെയ്ത സംഭവത്തിൽ വ്യാപക പ്രതിഷേധം. സംഭവത്തെ തുടർന്ന് സംയുക്ത വ്യാപാരി വ്യവസായി സംഘടനകളുടെ നേതൃത്വത്തിൽ കടകളടച്ച് പ്രതിഷേധിച്ചു. ഇന്ന് വെെകീട്ട് മൂന്നരയ്ക്ക് ശേഷമാണ് കുരുടിമുക്കിൽ യുവാവിന്റെ പരാക്രമമുണ്ടായത്. നഗരത്തിൽ യുാവാവ് പരാക്രമണം ആരംഭിച്ചപ്പോൾ പോലീസിൽ വിവരം അറിയിച്ചിരുന്നു. എന്നാൽ സ്റ്റേഷനിലെത്തി പരാതി നൽകിയാലാണ്
മലപ്പുറത്ത് സ്റ്റീല്‍ റോളുമായി വന്ന ലോറി മറിഞ്ഞ് വാഹനങ്ങളിലേക്ക് ഇടിച്ച് കയറി, മൂന്ന് പേര്‍ക്ക് പരിക്ക്; അപകടത്തിന്റെ നടുക്കുന്ന സി.സി.ടി.വി ദൃശ്യം കാണാം (വീഡിയോ)
മലപ്പുറം: മലപ്പുറം ജില്ലയിലെ മുണ്ടുപറമ്പില്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത്. സ്റ്റീല്‍ റോളുമായി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. മറിഞ്ഞ ലോറി സമീപമുണ്ടായിരുന്ന കാറിനും സ്കൂട്ടറിനും മേലേക്ക് ഇടിച്ചു കയറുകയായിരുന്നു. ശനിയാഴ്ച രാവിലെയായിരുന്നു അപകടം. മുണ്ടുപറമ്പ് ബൈപ്പാസിലൂടെ കോഴിക്കോടേക്ക് പോകുകയായിരുന്നു ലോറി. ഇറക്കം ഇറങ്ങി വരുമ്പോള്‍ ലോറിയുടെ നിയന്ത്രണം വിട്ടാണ്
സ്കൂട്ടറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു, നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു; പേരാമ്പ്രയ്ക്കടുത്ത് ചെമ്പനോടയില്‍ ഓട്ടോറിക്ഷാ ഡ്രൈവറുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)
പേരാമ്പ്ര: ചെമ്പനോടയിലുണ്ടായ ഓട്ടോറിക്ഷാ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു. കടിയങ്ങാട് ഏലംതോട്ടത്തില്‍ കേരിമഠത്തില്‍ അഭിലാഷ് ആണ് മരിച്ചത് നാല്‍പ്പത്തിമൂന്ന് വയസായിരുന്നു. അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് വന്നു. വ്യാഴാഴ്ച രാവിലെ ചെമ്പനോട അങ്ങാടിയില്‍ ഓട്ടം പോകുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഭിലാഷ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്ന് രാവിലെ
മലപ്പുറത്ത് പഞ്ചായത്ത് ഓഫീസിന് പെട്രോളൊഴിച്ച് തീയിട്ട ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്; തീയിടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ കാണാം)
മലപ്പുറം: പഞ്ചായത്ത് ഓഫീസിന് തീയിട്ട ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്. മലപ്പുറം ജില്ലയിലെ കീഴാറ്റൂര്‍ പഞ്ചായത്തിലാണ് സംഭവം. കീഴാറ്റൂര്‍ സ്വദേശിയായ മുജീബ് റഹ്മാനാണ് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനുള്ളില്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. തീ പിടിത്തത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും പഞ്ചായത്ത് ഓഫീസിലെ കമ്പ്യൂട്ടര്‍, ലാപ്പ്ടോപ്പ്, പ്രിന്റര്‍, ഫര്‍ണ്ണിച്ചറുകള്‍, ഫയലുകള്‍ എന്നിവ
‘മെല്ലെ സ്കൂട്ടറില്‍ കയറിയിരുന്നു, പിന്നെ വണ്ടിയുമായി ഒറ്റപ്പോക്ക്’ താമരശ്ശേരിയില്‍ പട്ടാപ്പകല്‍ സ്കൂട്ടര്‍ മോഷണം, സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)
താമരശ്ശേരി: താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപത്ത് നിന്നും പട്ടാപ്പകല്‍ സ്കൂട്ടര്‍ കടത്തിക്കൊണ്ടുപോയി. പൊലീസ് സ്റ്റേഷന് സമീപത്തെ ജ്വല്ലറി ഉടമ അബ്ബാസിന്റെ സ്കൂട്ടറാണ് മോഷണം പോയത്. മോഷ്ടാവ് സ്കൂട്ടറില്‍ കയറി വണ്ടിയുമായി പോകുന്നത് സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് മുമ്പായിരുന്നു സംഭവം. ജ്വല്ലറി ഉടമ അബ്ബാസ് സ്കൂട്ടറില്‍ നിന്നും കീ വെച്ച് കടയിലേക്ക് കയറിപ്പോയി. ഇതിനു പിന്നാലെയാണ്
ആനവാതിലിലെ മോഷണം: പ്രതികളെ പോളി ക്ലിനിക്കിലെത്തിച്ച് തെളിവെടുത്തു; തെളിവെടുപ്പിന്റെ ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്
ഉള്ളിയേരി: ആനവാതിലിലെ പോളി ക്ലിനിക്കില്‍ മോഷണം നടത്തിയ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. മോഷണം നടന്ന വീ കെയര്‍ പോളി ക്ലിനിക്കില്‍ രണ്ട് പ്രതികളെയും എത്തിച്ചാണ് അത്തോളി പൊലീസ് തെളിവെടുത്തത്. മലപ്പുറം ചെട്ടിപ്പടി പടിഞ്ഞാറേ കുളപ്പുരയ്ക്കല് വീട്ടില്‍ കിഷോര്‍ (20), തേഞ്ഞിപ്പാലം ചേളാരി അബ്ദുള്‍ മാലിക്ക് (20) എന്നിവരുമായാണ് പൊലീസ് തെളിവെടുപ്പിന് എത്തിയത്. തെളിവെടുപ്പിന്റെ ദൃശ്യങ്ങള്‍
സിനിമാരംഗങ്ങളെ വെല്ലുന്ന തകര്‍പ്പന്‍ തല്ലുമാല; കൂരാച്ചുണ്ടില്‍ യുവാക്കള്‍ തമ്മിലുണ്ടായ അടിപിടിയുടെ ദൃശ്യങ്ങള്‍ കാണാം
കൂരാച്ചുണ്ട്: സിനിമാരംഗങ്ങള്‍ കണ്ടു നില്ക്കുന്ന ലാഘവത്തോടെ ജനങ്ങള്‍. ചുറ്റുമുള്ളവരെ ശ്രദ്ധിക്കാതെ തകര്‍പ്പന്‍ തല്ലുമാലയുമായി രണ്ട് യുവാക്കള്‍. ശനിയാഴ്ച്ച കൂരാച്ചുണ്ടിലുണ്ടായ അടിപിടിയുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നു. ഗുസ്തി മത്സരങ്ങളെ അനുസ്മരിപ്പിക്കുന്നരീതിയില്‍ ആരംഭിച്ച അടിപിടിക്കൊടുവില്‍ ഒരാള്‍ മറ്റൊരാളെ റോഡില്‍ തള്ളിയിടുന്നതും ദേഹത്ത് കയറിയിരുന്ന് മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കൂരാച്ചുണ്ട് സ്വദേശികളായ പാറക്കാടന്‍ റംഷാദ്, കല്ലുടമ്പന്‍ റഷീദ് എന്നിവര്‍
ചേലിയ പിലാശ്ശേരി അമ്പലത്തിന് സമീപം വലിയ മരം വീണ് ഗതാഗതം തടസപ്പെട്ടു; നാല് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മുറിച്ച് നീക്കി കൊയിലാണ്ടി ഫയർ ഫോഴ്സ് (വീഡിയോ കാണാം)
ചെങ്ങോട്ടുകാവ്: ചേലിയ പിലാശ്ശേരി അമ്പലത്തിനു സമീപം വലിയ മരം മറിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച രാവിലെ എട്ട് മണിയോടെയാണ് മരം റോഡിനും വൈദ്യുത ലൈനിനും കുറുകെയായി ചെരിഞ്ഞു വീണത്. വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി. നാല് മണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷമാണ് ഫയർ ഫോഴ്സ് മരം മുറിച്ച് നീക്കിയത്. വലിയ