Tag: Video
മഴയത്ത് റോഡില്‍ തെന്നിവീണ് ഇരുചക്രവാഹനങ്ങള്‍; ബാലുശ്ശേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്നവര്‍ ശ്രദ്ധിക്കണേ- വീഡിയോ കാണാം
ബാലുശ്ശേരി: മഴ പെയ്തതോടെ ബാലുശ്ശേരി നിന്നും കോഴിക്കോട് ഭാഗത്തേക്ക് സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് റോഡില്‍ ടയര്‍ തെന്നുന്നത് ഭീഷണിയാവുന്നു. ഇരുചക്രവാഹനങ്ങള്‍ ടയര്‍ തെന്നി വീഴുകയാണ്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വീഡിയോ:
പയ്യോളിയില്‍ റോഡിന്റെ വശത്തുകൂടി നടന്നുപോകുകയായിരുന്ന കുട്ടികളെ ഇടിച്ചിട്ട് മിനി ലോറി; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
പയ്യോളി: പയ്യോളി ടൗണിന് സമീപം റോഡിന്റെ വശത്തുകൂടി നടന്നുവരികയായിരുന്ന കുട്ടികളെ വാഹനം ഇടിച്ചുവീഴ്ത്തി കടന്നുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം നടന്നത്. അമ്മയോടൊപ്പം പേരാമ്പ്ര റോഡിലൂടെ ടൗണിലേക്ക് നടന്നു വന്ന രണ്ടു കുട്ടികളെയാണ് പിറകില്‍ നിന്നെത്തിയ മിനി ഗുഡ്സ് ലോറി ഇടിച്ചിടുകയായിരുന്നു. രണ്ടുകുട്ടികളില്‍ ആണ്‍കുട്ടിയെ ഇടിച്ചിട്ട് മിനി ലോറി മുന്നോട്ടുപോകുകയും ഇടിയുടെ
അകാശത്ത് ഒരു ട്രെയിനിന്റെ ബോഗികള്‍പോലെ പ്രകാശബിന്ദുക്കള്‍; ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹക്കാഴ്ച ഇങ്ങ് കേരളത്തിലും- പാലക്കാട് നിന്നുള്ള വീഡിയോ കാണാം
പാലക്കാട്: ആകാശത്ത് ഒരു വരിയില്‍ വരച്ചതുപോലെ പ്രകാശബിന്ദുക്കള്‍, ഒരു ട്രെയിനിന്റെ ബോഗികളെന്നപോലെ നീങ്ങുന്നു, കഴിഞ്ഞദിവസം പാലക്കാട്ടുകാരില്‍ അമ്പരപ്പുണ്ടാക്കിയ കാഴ്ചയാണിത്. പാലക്കാട് മാത്രമല്ല കോഴിക്കോട് നന്തിയിലും നടക്കാവിലും സമാനമായ കാഴ്ചകള്‍ കണ്ടതായി അഭിപ്രായപ്പെട്ടവരുണ്ട്. ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ സംവിധാനത്തിന്റെ ഭാഗമായിട്ടുള്ള ഉപഗ്രഹങ്ങളുടെ കാഴ്ചയാണ് നാട്ടുകാരില്‍ അമ്പരപ്പുണ്ടാക്കിയത്. സെപ്റ്റംബര്‍ നാലിനാണ് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റ് ഫ്ളോറിഡയിലെ
കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ മഴവെള്ളം കുത്തിയൊഴുകുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം കൊയിലാണ്ടി ന്യൂസ് ഡോട് കോം അന്വേഷിക്കുന്നു; യാഥാര്‍ത്ഥ്യം അറിയാം (വീഡിയോ)
കൊയിലാണ്ടി: നമ്മുടെ നാട്ടില്‍ മഴ കനത്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലേത് എന്ന പേരില്‍ വാട്ട്സ്ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ ഒരു വീഡിയോ പ്രചരിക്കുന്നത്. റെയില്‍വേ പ്ലാറ്റ്ഫോമിലൂടെ മഴവെള്ളം കുത്തിയൊഴുകുന്നതാണ് വീഡിയോയിലുള്ളത്. ഒരിക്കലെങ്കിലും കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ പോയവര്‍ക്ക് വീഡിയോയിലുള്ളത് കൊയിലാണ്ടി സ്റ്റേഷന് തന്നെയാണെന്ന് തോന്നും. കൊയിലാണ്ടി സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമുമായി അത്രയേറെ സാമ്യമാണ്
‘സകല സി.പി.എമ്മുകാരുടെ വീടും ഞങ്ങള്‍ കയറും, നൊച്ചാട് ഞങ്ങള്‍ കത്തിക്കും’; പോലീസിന് മുന്നില്‍ ആക്രോശിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീഡിയോ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്
പേരാമ്പ്ര: നൊച്ചാട് കോണ്‍ഗ്രസ് ഓഫീസ് ആക്രമണത്തിന് പിന്നാലെ സി.പി.എമ്മുകാരുടെ വീടുകള്‍ ആക്രമിക്കുമെന്ന് പോലീസുകരോട് ആക്രോശിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീഡിയോ പുറത്ത്. ‘സകല സി.പി.എമ്മുകാരുടെ വീടും ഞങ്ങള്‍ കയറും ഒരു സംശയവും വേണ്ടെന്നാണ് പോലീസുകാരോട് പ്രവര്‍ത്തകര്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. എന്തു വന്നാലും പ്രശ്നമില്ലെന്നും, നൊച്ചാട് കത്തിക്കുമെന്നും മരിക്കാന്‍ തയ്യാറാണെന്നുമാണ് അവര്‍ പറയുന്നത്. പോലീസിന്റെ മുമ്പില്‍ പോലും
കൊയിലാണ്ടി മന്ദമംഗലം പാലക്കുളം ബീച്ചില്‍ എളമ്പക്ക ചാകര (വീഡിയോ കാണാം)
കൊയിലാണ്ടി: മന്ദമംഗലം പാലക്കുളം ബീച്ചില്‍ എളമ്പക്ക ചാകര. ഇന്ന് വൈകീട്ട് മുതലാണ് എളമ്പക്കകള്‍ കൂട്ടത്തോടെ കരയ്ക്കടിഞ്ഞ് തുടങ്ങിയത്. ഇത്തരത്തില്‍ എത്തുന്ന എളമ്പക്കകള്‍ ശേഖരിക്കാനായി നിരവധി പേരാണ് രാത്രിയിലും ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്. വളരെ രുചിയുള്ള ഒരിനം കടല്‍ മത്സ്യമാണ് എളമ്പക്ക. ചാകരയുടെ വീഡിയോ കാണാം:
കൊയിലാണ്ടിയിലെ ജ്വല്ലറിയില്‍ മോഷണം നടത്തിയത് ഹിന്ദി സംസാരിക്കുന്ന സ്ത്രീയും പുരുഷനും, നഷ്ടപ്പെട്ടത് രണ്ട് പവന്റെ സ്വര്‍ണ്ണമാല; സി.സി.ടി.വി ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)
കൊയിലാണ്ടി: കൊയിലാണ്ടിയിലെ ജ്വല്ലറിയില്‍ മോഷണം നടത്തിയവരുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. ഒരു സ്ത്രീയും പുരുഷനുമാണ് ദൃശ്യങ്ങളിലുള്ളത്. ഇവര്‍ ഹിന്ദി സംസാരിക്കുന്നവരായിരുന്നുവെന്ന് ജ്വല്ലറി ജീവനക്കാര്‍ പറഞ്ഞു. കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ട് ബില്‍ഡിങ്ങിലെ എസ്.എസ് ജ്വല്ലറിയില്‍ ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെയാണ് മോഷണം നടന്നത്. രണ്ട് പവന് തൂക്കമുള്ള സ്വര്‍ണ്ണ മാലയാണ് ജ്വല്ലറിയില്‍
ആധാറിന്റെ പകർപ്പ് ആര്‍ക്കും നല്കാന് പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; മാസ്ക്ഡ് ആധാര്‍ ഉപയോഗിക്കണമെന്നും നിർദ്ദേശം; മാസ്ക്ഡ് ആധാറിനെ കുറിച്ച് അറിയാം (വീഡിയോ കാണാം)
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് സംബന്ധിച്ച് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ആധാര്‍ കാര്‍ഡിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉള്‍പ്പെടെ ആര്‍ക്കും നല്കാന് പാടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര ഐ.ടി മന്ത്രാലയമാണ് മുന്നറിയിപ്പ് നല്‍കിയത്. ദുരുപയോഗം തടയാനായി ആധാറിന്റെ മാസ്ക് ചെയ്ത കോപ്പി ഉപയോഗിക്കാം. 12 അക്കമുള്ള ആധാറിന്റെ അവസാന നാല് അക്കങ്ങള്‍ മാത്രം കാണുന്ന വിധത്തിലുള്ള ആധാര്‍
കളരി വടി കറങ്ങിയത് 30 സെക്കന്റിൽ 40 തവണ; ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇടം നേടിയ കൊയിലാണ്ടി സ്വദേശി ഷാക്കിബിന്റെ പ്രകടനം കാണാം (വീഡിയോ)
കൊയിലാണ്ടി: മുപ്പത് സെക്കന്റിൽ നാൽപ്പത് തവണ. അതാണ് ഷാക്കിബിന്റെ റെക്കോർഡ് കൈവഴക്കം. കളരി വടി അത്രയും വേഗം കറക്കിയാണ് റെക്കോർഡ് പുസ്തകങ്ങളിലേക്ക് ഷാക്കിബ് ചുവടു വച്ചത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇടം നേടി നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് കൊയിലാണ്ടി സ്വദേശി ഷാക്കിബ്. കളരി അഭ്യാസിയായ ഷാക്കിബ് സ്റ്റിക്ക് റൊട്ടേഷന്‍
അഭിഭാഷക കമ്മീഷൻ റിപ്പോർട്ട് ചോർത്തി നൽകി; പിഷാരികാവ് ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർക്കെതിരെ ഗുരുതര ആരോപണവുമായി ട്രസ്റ്റി ബോർഡ് ചെയർമാൻ കൊട്ടിലകത്ത് ബാലൻ നായർ (വീഡിയോ കാണാം)
EXCLUSIVE NEWS കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ എക്സിക്യുട്ടീവ് ഓഫീസര്‍ ഷാജിയ്ക്കെതിരെ ഗുരുതര ആരോപണവുമായി ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് കൊട്ടിലകത്ത് ബാലന്നായര്. ക്ഷേത്രത്തിലെ ഭണ്ഡാരം എണ്ണുന്ന സമയത്ത് പണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട് ട്രസ്റ്റി ബോര്‍ഡിന് മുമ്പാകെ വെയ്ക്കുന്നതിന് മുമ്പ് കുറ്റാരോപിതയായ ജീവനക്കാരിയ്ക്ക് എക്സിക്യുട്ടീവ് ഓഫീസര്‍ ചോര്‍ത്തി നല്‍കിയെന്നാണ് അദ്ദേഹം കൊയിലാണ്ടി ന്യൂസ്