പയ്യോളിയില്‍ റോഡിന്റെ വശത്തുകൂടി നടന്നുപോകുകയായിരുന്ന കുട്ടികളെ ഇടിച്ചിട്ട് മിനി ലോറി; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്


പയ്യോളി: പയ്യോളി ടൗണിന് സമീപം റോഡിന്റെ വശത്തുകൂടി നടന്നുവരികയായിരുന്ന കുട്ടികളെ വാഹനം ഇടിച്ചുവീഴ്ത്തി കടന്നുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം നടന്നത്.

അമ്മയോടൊപ്പം പേരാമ്പ്ര റോഡിലൂടെ ടൗണിലേക്ക് നടന്നു വന്ന രണ്ടു കുട്ടികളെയാണ് പിറകില്‍ നിന്നെത്തിയ മിനി ഗുഡ്‌സ് ലോറി ഇടിച്ചിടുകയായിരുന്നു. രണ്ടുകുട്ടികളില്‍ ആണ്‍കുട്ടിയെ ഇടിച്ചിട്ട് മിനി ലോറി മുന്നോട്ടുപോകുകയും ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ കുട്ടിയുടെ മുകളിലേക്ക് പെണ്‍കുട്ടിയും വീഴുകയായിരുന്നു.

അമ്മയോടൊപ്പം നടന്നുവന്ന രണ്ടുകുട്ടികളില്‍ ആണ്‍കുട്ടിയെ ഇടിച്ചിട്ട് മിനി ഗുഡ്‌സ് ലോറി മുന്നോട്ട് പോയി. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ വിദ്യാര്‍ഥിയുടെ മുകളിലേക്ക് ചെറിയ പെണ്‍കുട്ടിയും വീഴുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.