കളരി വടി കറങ്ങിയത് 30 സെക്കന്റിൽ 40 തവണ; ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടിയ കൊയിലാണ്ടി സ്വദേശി ഷാക്കിബിന്റെ പ്രകടനം കാണാം (വീഡിയോ)

കൊയിലാണ്ടി: മുപ്പത് സെക്കന്റിൽ നാൽപ്പത് തവണ. അതാണ് ഷാക്കിബിന്റെ റെക്കോർഡ് കൈവഴക്കം. കളരി വടി അത്രയും വേഗം കറക്കിയാണ് റെക്കോർഡ് പുസ്തകങ്ങളിലേക്ക് ഷാക്കിബ് ചുവടു വച്ചത്.

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടി നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് കൊയിലാണ്ടി സ്വദേശി ഷാക്കിബ്. കളരി അഭ്യാസിയായ ഷാക്കിബ് സ്റ്റിക്ക് റൊട്ടേഷന്‍ വിഭാഗത്തിലാണ് റെക്കോര്‍ഡിന് അര്‍ഹമായ പ്രകടനം കാഴ്ചവെച്ചത്.

കൊയിലാണ്ടിയിലെ അല്‍മുബാറക്ക് കളിസംഘത്തില്‍ പതിനേഴ് വര്‍ഷമായി പരിശീലനം നടത്തുന്നുണ്ട്. അല്‍മുബാറക്ക് കളരി സംഘത്തിലെ അബ്ബാസ് ഗുരുക്കളുടെയും ഹമീദ് ഗുരുക്കളുടെയും മരുമകനാണ് ഷാക്കിബ്. ഗിന്നസ് റെക്കോര്‍ഡ് നേടുകയെന്നതാണ് തന്റെ അടുത്തലക്ഷ്യമെന്ന് ഷാക്കിബ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ഷാക്കിബിന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ വായനക്കാർക്ക് താഴെ കാണാം.

വീഡിയോ: