ചാമ്പ്യന്മാരായി കൊയിലാണ്ടിയിലെ കുട്ടിപ്പോലീസുകാര്‍; എസ്.പി.സി വടകര സബ് ഡിവിഷണല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ വിജയികളായി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി; മികച്ച കളിക്കാരന്‍ പാലക്കുളം സ്വദേശി ജസിന്‍


കൊയിലാണ്ടി: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്.പി.സി) വടകര സബ് ഡിവിഷണല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ വിജയികളായി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി. ജി.വി.എച്ച്.എസ്.എസ് പയ്യോളിയെ തോല്‍പ്പിച്ചാണ് കൊയിലാണ്ടിയുടെ മിടുക്കന്മാര്‍ ചാമ്പ്യന്മാരായത്. വിജയികള്‍ക്ക് വടകര ഡി.വൈ.എസ്.പി ഹരിപ്രസാദ് ട്രോഫി സമ്മാനിച്ചു.

ട്രോഫി ഏറ്റുവാങ്ങുന്ന ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയുടെ ടീം


ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ജസിന്‍ ജെ പ്രസാദാണ് ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരന്‍. പാലക്കുളം സ്വദേശിയായ ജസിന്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ജയപ്രസാദ് സി.കെയുടെയും സുനിലയുടെയും മകനാണ്.

ടൂർണ്ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ജസിൻ ജെ പ്രസാദ് ഉപഹാരം ഏറ്റുവാങ്ങുന്നു.


മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഗൗതമാണ് മികച്ച ഗോള്‍ കീപ്പര്‍.

ഡി.വൈ.എസ്.പി അശ്വകുമാര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ അധ്യക്ഷയായി. വാര്‍ഡ് മെമ്പര്‍മാരായ കവിത, സീനത്ത്, ചോമ്പാല എസ്.എച്ച്.ഒ സന്തോഷ്, എക്‌സൈസ് ഓഫീസര്‍ രാമകൃഷ്ണന്‍, എ.എന്‍.ഒ രമേഷ്, രജീഷ്, രജീഷ്, ദീപ ടീച്ചര്‍, നസീര്‍ എഫ്.എം എന്നിവര്‍ ആശംസകളര്‍പ്പിച്ചു.