Tag: swimming
ഒഴുകി നടക്കുന്ന കരിമ്പാറ പോലൊരു ഗജവീരന്; ചക്കിട്ടപ്പാറയില്‍ പുഴ നീന്തിക്കടക്കുന്ന കാട്ടാനയുടെ ദൃശ്യം വൈറലായി (വീഡിയോ കാണാം)
പേരാമ്പ്ര: കണ്ണിനും മനസ്സിനും ഒരുപോലെ ഇമ്പം നിറയ്ക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ചക്കിട്ടപ്പാറ പെരുവണ്ണാമൂഴി റിസര്‍വോയറില്‍ നരിനട പുഴയിലൂടെ നീന്തിക്കടക്കുന്ന ആനയുടെ കാഴ്ചയാണത്. തുമ്പിക്കൈ ഉയര്‍ത്തിപ്പിടിച്ച് ആന പതുക്കെ നീന്തുന്നതാണ് ദൃശ്യത്തിലുള്ളത്. ചക്കിട്ടപ്പാറ പെരുവണ്ണാമൂഴി ഡാമിന്റെ റിസോര്‍വോയറില്‍ നരിനട കുമ്പുളു പാറ ഭാഗത്ത് നിന്നാണ് ദൃശ്യം പകര്‍ത്തിയിട്ടുള്ളത്. ചക്കിട്ടപ്പാറ സ്വദേശി എടുത്തതാണ്
നീന്തല്‍ പഠിക്കാനായി കുട്ടികള്‍ പതിവായി വരാറുള്ളതാണ്, ഇന്നലെയും അവരുടെ ബഹളം കേട്ടപ്പോള്‍ അസ്വാഭാവികത തോന്നിയിരുന്നില്ല, പിന്നീടാണ് അപകടം മനസ്സിലായത്; കോതമംഗലം മഹാവിഷ്ണു ക്ഷേത്ര കുളത്തില്‍ കീഴരിയൂർ സ്വദേശിയായ വിദ്യാത്ഥി മുങ്ങിമരിച്ച സംഭവത്തെക്കുറിച്ച് നാട്ടുകാര്‍
കൊയിലാണ്ടി: ‘അവധി ദിവസങ്ങളില്‍ അധികവും കുട്ടികള്‍ ക്ഷേത്രക്കുളത്തില്‍ നീന്തല്‍ പഠിക്കാന്‍ എത്താറുള്ളതാണ്. ഇന്നലെയും അവരുടെ ബഹളം കേട്ടപ്പോള്‍ ആദ്യം അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ല’ കോതമംഗലം മഹാവിഷ്ണു ക്ഷേത്ര കുളത്തില്‍ ഇന്നലെ രാവിലെ മുങ്ങി മരിച്ച കീഴരിയൂർ നമ്പ്രത്തുകര പുളക്കികുനി മുഹമ്മദ് ഷാമിലിന്റെ വിയോഗത്തിലിന്റെ ഞെട്ടൽ മാറാതെ നാട്ടുകാർ. ‘അപകടമാണെന്ന് തിരിച്ചറിഞ്ഞ് ആളുകള്‍ ഓടിക്കൂടുകയായിരുന്നു. എന്നാൽ കുളത്തില്‍ നല്ല
വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്: കൊയിലാണ്ടി നഗരസഭ കൊല്ലം ചിറയില്‍ നടത്താനിരുന്ന നീന്തലറിവ് പരിശോധന മാറ്റിവച്ചു
കൊയിലാണ്ടി: കൊല്ലം ചിറയില്‍ നഗരസഭയുടെ ആഭിമുഖ്യത്തിൽ നടത്താനിരുന്ന നീന്തലറിവ് പരിശോധന മാറ്റിവച്ചു. ജൂലൈ നാലിന് നടത്താനിരുന്ന പരിശോധനയാണ് മാറ്റിയതെന്ന് കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.പി.സുധ അറിയിച്ചു. പ്ലസ് വണ്‍ പ്രവേശനത്തിന് നീന്തല്‍ അറിയാവുന്ന കുട്ടികള്‍ക്ക് ബോണസ് പോയിന്റ് ലഭിക്കുമെന്ന് പ്രചരിച്ചതിനെ തുടര്‍ന്നാണ് പലയിടത്തും ഇത്തരത്തിലുള്ള നീന്തല്‍ പരിശോധനാ പരിപാടികള്‍ സംഘടിപ്പിച്ചത്. എന്നാല്‍ പ്ലസ് വണ്‍ പ്രവേശനത്തിന്
”പ്ലസ് വണ്‍ പ്രവേശത്തിന് നീന്തല്‍ സര്‍ട്ടിഫിക്കറ്റിന് ബോണസ് പോയിന്റുണ്ടോ?”; നീന്തല്‍ സര്‍ട്ടിഫിക്കറ്റിനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ സ്പോര്‍ട്സ് കൗണ്‍സില്‍ തടിയൂരി; കൊയിലാണ്ടിയിലെ ക്യാമ്പിനെക്കുറിച്ച് നഗരസഭ പറയുന്നത്
ബോണസ് മാര്‍ക്കിന്റെ കാര്യം ചൂണ്ടിക്കാട്ടി നീന്തല്‍ പരിശോധനയ്ക്കുള്ള ഒരുക്കങ്ങള്‍ ചെയ്യാന്‍ നഗരസഭകള്‍ക്ക് ജില്ലാ സ്പോട്സ് കൗണ്‍സില്‍ നിര്‍ദേശം നല്‍കിയെന്നും ഇതുപ്രകാരമാണ് ഒരുക്കങ്ങള്‍ നടത്തിയതെന്നുമാണ് കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്സണ്‍ സുധ കിഴക്കെപാട്ട് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. എന്നാല്‍ നീന്തലറിവ് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്കാന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയുടെ പ്രസ്താവന വന്നതോടെ ക്യാമ്പിന്റെ കാര്യത്തില്‍
കണ്ണൂരില്‍ മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു
കണ്ണൂര്‍: മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടയില്‍ അച്ഛനും മകനും മുങ്ങി മരിച്ചു. ഏച്ചൂര്‍ സ്വദേശി ഷാജി, മകന് ജ്യോതിരാദിത്യ എന്നിവരാണ് മരിച്ചത്. ഏച്ചൂരിലെ വട്ടപ്പൊയില്‍ പന്നിയോട്ട് കുളത്തില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. മകന് മുങ്ങിപ്പോയപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിടെ ഷാജിയും മുങ്ങുകയായിരുന്നു. മകന് തുടര്‍പഠനത്തിന് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായതിനാല്‍ നീന്തല്‍ പഠിക്കാനാണ് ഇരുവരും എത്തിയതെന്നാണ് വിവരം. പൊലീസും ഫയല്‍ഫോഴ്സും
”നീന്തല്‍ അറിയുന്നവര്‍ മാത്രം വന്നാല്‍ മതി” പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കായുള്ള കൊയിലാണ്ടി നഗരസഭയിലെ നീന്തലറിവ് പരിശോധന ജൂലൈ നാലിന്- വിശദാംശങ്ങള്‍ അറിയാം
കൊയിലാണ്ടി: പ്ലസ് വണ്‍ പ്രവശനത്തിന് ബോണസ് പോയന്റ് ലഭിക്കുന്നതിനുള്ള നീന്തല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനായുള്ള കൊയിലാണ്ടി നഗരസഭയിലെ നീന്തലറിവ് പരിശോധന ജൂലൈ നാലിന് നടക്കും. രാവിലെ എട്ട് മണിക്ക് എല്ലാ വിദ്യാര്‍ഥികളും കൊല്ലം ചിറയില്‍ എത്തണമെന്നാണ് നിര്‍ദേശം. ആകെയുള്ള 44 വാര്‍ഡുകളില്‍ പതിനൊന്ന് വാര്‍ഡുകള്‍ക്ക് ഒരുമണിക്കൂര്‍ എന്ന നിലയില്‍ നാലുമണിക്കൂര്‍ കൊണ്ട് പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്
”നീന്തലറിയാമെങ്കില്‍ പോന്നൂളൂ” പ്ലസ് വണ്‍ പ്രവേശനത്തിന് നീന്തല്‍ സർട്ടിഫിക്കറ്റിനായി പയ്യോളിയിലെ ക്യാമ്പ് ജൂലൈ മൂന്നിന്
പയ്യോളി: പ്ലസ് വണ്‍ പ്രവശനത്തിന് ബോണസ് പോയന്റ് ലഭിക്കുന്നതിനുള്ള നീന്തല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനായുള്ള പയ്യോളിയിലെ ക്യാമ്പ് ജൂലൈ മൂന്നിന്. കീഴൂര്‍ കാട്ടുങ്കുളത്താണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. എസ്.എസ്.എല്‍.സി പാസായ നീന്തല്‍ അറിയാവുന്ന വിദ്യാര്‍ഥികള്‍ അന്നേദിവസം രാവിലെ എട്ടുമണിക്ക് കാട്ടുങ്കുളത്ത് എത്തണമെന്നാണ് നിര്‍ദേശം. നീന്തല്‍ വസ്ത്രം, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി എന്നിവ കരുതാനും
പ്ലസ് വൺ പ്രവേശനം; കുട്ടികൾ കോഴിക്കോട് നടക്കാവ് സ്കൂളിലെ കുളത്തിൽ തന്നെ നീന്തി തെളിയിക്കണം, നൂറ് രൂപ അടയ്ക്കണം; വിചിത്ര ഉത്തരവുമായി സ്പോർട് കൗൺസിൽ, ആശങ്കയിലായി കൊയിലാണ്ടിയിലെ രക്ഷിതാക്കളും കുട്ടികളും
കൊയിലാണ്ടി: പ്ലസ് വൺ പ്രവേശനം അടുത്തിരിക്കെ സ്പോർട്സ് കൗൺസിലിന്റെ വിചിത്ര ഉത്തരവിൽ ആശങ്കയിലാണ് കൊയിലാണ്ടിയിലെ രക്ഷിതാക്കളും കുട്ടികളും. ഇത്രയും വർഷത്തെ പതിവ് രീതികളിൽ പെട്ടന്ന് മാറ്റം വരുത്തി കൊണ്ട് നീന്തൽ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ സ്പോട്ര്സ് കൗണ്‍സില്‍ ചുമതലപ്പെടുത്തിയ പരിശീലകര്‍ക്കു മുമ്പാകെ പ്രാവീണ്യം തെളിയിക്കണമെന്നതാണ് പുതിയ ഉത്തരവ്. അതിനേക്കാൾ ഉപരി കൊയിലാണ്ടിയിൽ തന്നെ ആവശ്യത്തിലേറെ കുളങ്ങളും നീന്തൽ പരിശീലന