കണ്ണൂരില്‍ മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു


കണ്ണൂര്‍: മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടയില്‍ അച്ഛനും മകനും മുങ്ങി മരിച്ചു. ഏച്ചൂര്‍ സ്വദേശി ഷാജി, മകന്‍ ജ്യോതിരാദിത്യ എന്നിവരാണ് മരിച്ചത്.

ഏച്ചൂരിലെ വട്ടപ്പൊയില്‍ പന്നിയോട്ട് കുളത്തില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. മകന്‍ മുങ്ങിപ്പോയപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിടെ ഷാജിയും മുങ്ങുകയായിരുന്നു.

മകന് തുടര്‍പഠനത്തിന് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായതിനാല്‍ നീന്തല്‍ പഠിക്കാനാണ് ഇരുവരും എത്തിയതെന്നാണ് വിവരം. പൊലീസും ഫയല്‍ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തു.

ഏച്ചൂര്‍സര്‍വീസ് സഹകരണ ബാങ്ക് മാനേജരാണ് ഷാജി.