Tag: students

Total 17 Posts

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിൽ വിവിധ കോഴ്സുകളിൽ സീറ്റൊഴിവ്

കൊയിലാണ്ടി: മുചുകുന്നിൽ സ്ഥിതി ചെയ്യുന്ന കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിൽ വിവിധ കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന അതാത് വിഭാഗത്തിൽ പെട്ട ക്യാപ് രജിസ്ട്രേഷൻ ഉള്ള വിദ്യാർത്ഥികൾ ഓഗസ്റ്റ് 24 ന് വൈകീട്ട് മൂന്ന് മണിക്ക് മുമ്പായി അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഒഴിവുള്ള സീറ്റുകൾ ബി.എസ്.സി മാത്തമാറ്റിക്സ് കോഴ്സിൽ

ഇടുക്കി നെടുങ്കണ്ടത്ത് തൂവല്‍ അരുവിയിലെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

ഇടുക്കി: വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് തൂവല്‍ അരുവിയിലെ വെള്ളച്ചാട്ടത്തില്‍ വീണാണ് വിദ്യാര്‍ത്ഥികള്‍ മരിച്ചത്. നെടുങ്കണ്ടം താന്നിമൂട് സ്വദേശി സെബിന്‍ സജി, പാമ്പാടുംപാറ കുരിശുമല സ്വദേശി അനില രവീന്ദ്രന്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ചയാണ് ഇരുവരും തൂവല്‍ വെള്ളച്ചാട്ടത്തില്‍ എത്തിയത്. നല്ല വഴുക്കലുള്ള സ്ഥലമായതിനാല്‍ കാല്‍ തെന്നി താഴേക്ക് വീണാണ് അപകടമുണ്ടായത്

കുട്ടികൾക്കൊരു സങ്കടവാർത്ത; സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ നടത്താമെന്ന് ഹൈക്കോടതി, സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തു

കൊച്ചി: കുട്ടികളുടെ അവധിക്കാല ക്ലാസുകൾ റദ്ദ് ചെയ്തുകൊണ്ടുള്ള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് കേരള ഹൈക്കോടതി.സർക്കാർ ഉത്തരവ് വരുന്ന രണ്ടാഴ്ചത്തെക്കാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. കടുത്ത വേനല്‍‌ ചൂടിനെ പ്രതിരോധിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി ക്ലാസുകൾ നടത്താമെന്ന് കോടതി ഉത്തരവിൽ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്.[mid] ഇക്കഴിഞ്ഞ മെയ് നാലിനാണ് വേനലവധി ക്ലാസുകൾ പൂർണമായി നിരോധിച്ച്

വടകരയില്‍ ക്ലാസിലെ വിദ്യാര്‍ഥികള്‍ തമ്മിലുള്ള വാക്കുതര്‍ക്കം; ക്ലാസില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച് രക്ഷിതാവ്

വടകര: ക്ലാസില്‍ അതിക്രമിച്ച് കയറി  വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചതായി പരാതി. എം.യു.എം. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കഴിഞ്ഞ ദിവസം രാവിലെ പത്തരയ്ക്കാണ് സംഭവം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളായ മുഹമ്മദ് ഫാദില്‍ (14) ഷാമില്‍ (14) എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റു. മുന്‍ദിവസങ്ങളില്‍ ക്ലാസിലെ ഏതാനും കുട്ടികള്‍ തമ്മില്‍ ചെറിയ വാക്ക് തര്‍ക്കങ്ങളും അസ്വാരസ്യങ്ങളും ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഒരു

രണ്ടാം വർഷ ഹയർ സെക്കണ്ടറി ഓപ്പൺ സ്കൂൾ വിദ്യാർത്ഥികൾക്കായി കൊയിലാണ്ടി ജി.എച്ച്.എസ്.എസിൽ ഓറിയൻ്റേഷൻ ക്ലാസ്

കൊയിലാണ്ടി: ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കൊയിലാണ്ടി പരീക്ഷ കേന്ദ്രമായി രജിസ്ട്രർ ചെയ്ത രണ്ടാം വർഷ ഹയർ സെക്കണ്ടറി ഓപ്പൺ സ്കൂൾ വിദ്യാർത്ഥികൾക്കായി ഓറിയൻ്റേഷൻ ക്ലാസ് സംഘടിപ്പിക്കുന്നു. നവംബർ 26ന് ശനി രാവിലെ 10 മണിക്ക് സ്കൂളിൽ നടക്കുന്ന ക്ലാസിൽ വിദ്യാർത്ഥികൾ തിരിച്ചറിയൽ കാർഡ് സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. Summary: Orientation class for

‘പത്തു മണിക്കുള്ളിൽ ഹോസ്റ്റലിനുള്ളിൽ കയറിയില്ലെങ്കിൽ കടക്കു പുറത്ത്’;പ്രവേശന സമയം നിർബന്ധമാക്കിയുള്ള ചട്ടത്തിനെതിരെ കോഴിക്കോട് മെഡി.കോളേജില്‍ വിദ്യാര്‍ഥിനികളുടെ പ്രതിഷേധം

കോഴിക്കോട്: ‘പത്തു മണിക്കുള്ളിൽ ഹോസ്റ്റലിൽ കയറണം, ഹോസ്റ്റൽ അടയ്ക്കും, ഹോസ്റ്റിലിനുള്ളിൽ കയറാനുള്ള സമയം നിർബന്ധമാക്കിയതിനെതിരെ മെഡിക്കല്‍ കോളജിലെ ലേഡീസ് ഹോസ്റ്റലിനു മുന്നില്‍ വിദ്യാര്‍ഥിനികളുടെ പ്രതിഷേധം. രാത്രി പത്ത് മണിക്ക് ഹോസ്റ്റല്‍ അടയ്ക്കുമെന്ന ചട്ടം നിർബന്ധമാക്കിയതോടെയാണ് വിദ്യാര്‍ഥിനികള്‍ റോഡിലിറങ്ങി പ്രതിഷേധിച്ചത്. ഇന്നലെ രാത്രി പത്തു മണിമുതൽ ആണ് ലേഡീസ് ഹോസ്റ്റലിനു മുന്നിൽ മുദ്രാവാക്യം വിളികളോടെ പ്രതിഷേധം ആരംഭിച്ചത്.

‘കുട്ടികള്‍ സീറ്റുകയ്യടക്കുന്നു, മറ്റ് യാത്രകരെ കയറ്റാനാവുന്നില്ല’; കണ്ണൂരിലെ സ്വകാര്യബസ്സുകാര്‍ മിന്നല്‍ പണിമുടക്കില്‍

കണ്ണൂർ: കൺസെഷനുള്ള വിദ്യാർഥികൾ സീറ്റ് കൈയടുക്കുന്നു എന്നാരോപിച്ച് തലശ്ശേരി- കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസ്സുകാരുടെ മിന്നല്‍ പണിമുടക്ക്. രാവിലെ 10 മണിയോടു കൂടി ആരംഭിച്ച പണിമുടക്കില്‍ വിദ്യാര്‍ഥികളുള്‍പ്പെടെ നിരവധിപേരാണ് വലഞ്ഞത്. മുപ്പതിലേറെ കുട്ടികള്‍ ഒരേബസിൽ കയറുന്നു. കുട്ടികളെ നിറച്ചത് കാരണം മറ്റു യാത്രക്കാർക്ക് കയറാൻ പറ്റുന്നില്ല. അത് സാമ്പത്തിക നിലയെ സാരമായി ബാധിക്കുന്നു എന്നാണ് ബസ്

പ്ലസ് ടുവിനൊപ്പം ലേണേഴ്സും പാസാകാം: ലേണേഴ്സ് ലൈസന്‍സിനുള്ള പാഠഭാഗങ്ങള്‍കൂടി കരിക്കുലത്തില്‍ ഉള്‍പ്പെടുത്താന്‍ നീക്കം

കൊയിലാണ്ടി: പ്ലസ് ടു പാസാകുന്നവര്‍ക്ക് ലേണേഴ്സ് ലൈസന്‍സും നല്‍കാന്‍ പദ്ധതി വരുന്നു. ഹയര്‍ സെക്കന്ററി പാഠ്യ പദ്ധതിയില്‍ ലേണേഴ്സ് ലൈസന്‍സിനുള്ള പാഠഭാഗങ്ങള്‍ക്കൂടി ഉള്‍പ്പെടുത്താന്‍ ശിപാര്‍ശയുണ്ട്. ഇതിന് വേണ്ടി മോട്ടോര്‍ വാഹനവകുപ്പ് തയാറാക്കിയ കരിക്കുലം അടുത്ത ആഴ്ച വിദ്യാഭ്യാസവകുപ്പിന് കൈമാറും. ഇത് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രത്തെ സമീപിക്കാനുമാണ് തീരുമാനം. പ്ലസ് ടു വിജയിക്കുന്ന

പിന്നാലെ എത്തിയത് എട്ട് നായ്ക്കൾ, പേടിച്ച് സൈക്കിളിൽ നിന്ന് വീണു; തുറയൂരിൽ യു.പി സ്കൂൾ വിദ്യാർത്ഥിയെ തെരുവുനായ്ക്കളിൽ നിന്ന് അത്ഭുതകരമായി രക്ഷിച്ച് ഹൈസ്കൂൾ വിദ്യാർത്ഥികൾ

പയ്യോളി: സ്കൂളിലേക്ക് പോയ വിദ്യാർത്ഥിക്ക് നേരെ കുത്തിച്ചെത്തി തെരുവ്നായകൾ. വിദ്യാർത്ഥി രക്ഷപെട്ടത് അത്ഭുതകരമായി. തുറയൂർ സ്വദേശിയായ വിനീഷിന്റെ മകൻ യു.പി സ്കൂൾ വിദ്യാർത്ഥിയായ അനന്തദേവ് ആണ് ഇന്നലെ തലനാരിഴയ്ക്ക് രക്ഷപെട്ടത്. മുണ്ടാളിത്താഴ അമ്പലം കഴിഞ്ഞു 200 മീറ്റർ അകലെ വെച്ചായിരുന്നു സംഭവം. ഇന്നലെ രാവിലെ ഒൻപതേ കാലോടെ ആണ് അക്രമം നടന്നത്. പയ്യോളി അങ്ങാടി ഗവണ്മെന്റ്

‘വസ്ത്രമാണ് ബലാത്സംഗത്തിന് കാരണമെന്ന് ചിന്തിക്കുന്നവർ ഇന്നുമുണ്ട്, ഞങ്ങൾ ഇഷ്ടമുള്ള വസ്ത്രം ധരിച്ച് നടക്കും’; സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച കോഴിക്കോട് സെഷൻസ് കോടതിയുടെ വിവാദ പരാമർശത്തിനെതിരെ ഫോട്ടോഷൂട്ടിലൂടെ പ്രതിഷേധിച്ച് വിദ്യാർത്ഥിനികൾ

കോഴിക്കോട്: ലൈംഗികാതിക്രമത്തിലെ ഇരയുടെ വസ്ത്രധാരണം പ്രകോപനപരമായി എന്ന നിരീക്ഷണത്തോടെ സിവിക്ക് ചന്ദ്രന് സെഷൻസ് കോടതി ജാമ്യം അനുവദിച്ചതിൽ പ്രതിഷേധിച്ച് ഇഷ്ടവസ്ത്രം ധരിച്ച് ഫോട്ടോഷൂട്ട് നടത്തി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍. മിനിസ്കർട്ടും ഷോട്ട്സും ഉൾപ്പെടെയുള്ള അവരുടെ ഇഷ്ടവസ്ത്രം ധരിച്ച് WINCA (woman in campus) ‘Not for asking it’ എന്ന കാമ്പയിന്റെ ഭാഗമായാണ് ഫോട്ടോ