വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ദാറുസ്സലാം മദ്രസ കമ്മിറ്റിക്ക് കീഴിലുള്ള വിദ്യാര്‍ഥികള്‍ക്ക് ആദരം


കാരയാട്: ദാറുസ്സലാം മദ്രസ കമ്മിറ്റിക്ക് കീഴില്‍ നാട്ടിലെ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെ ആദരിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ സൂര്യതെജ്, സിയ മെഹ്‌റിന്‍, നഹാല ശസ്മി, ശിവന്യ, ആര്യ നന്ദ, അമന്‍ യാസീന്‍, ഹാദി ഇഹ്‌സാന്‍, ലസിന്‍ ബിന്‍ ഷംസുദ്ദീന്‍, ദാനിയ, ജന്ന ഫാത്തിമ, ഹരി നന്ദ എന്നിവരെയാണ് അനുമോദിച്ചത്.

ബഷീര്‍ മാസ്റ്റര്‍, പി.കെ.അഹമ്മദ് ഹാജി, ശുഹൈബ് ഫൈസി, അബ്ദുറഹിമാന്‍ മുസ്ലിയാര്‍, സലാം കാപ്പുമ്മല്‍, ഷംസീര്‍ കേളോത്ത്, മുനീര്‍ മലയില്‍, മുജീബ് കേളോത്ത്, എന്നിവരും രക്ഷിതാക്കളും ചേര്‍ന്നാണ് വിദ്യാര്‍ഥികളെ അനുമോദിച്ചത്.

കോയക്കുട്ടി ഉസ്താദ് പ്രാര്‍ത്ഥന നടത്തി. ഉസ്താദ് അബ്ദുറഹിമാന്‍ മുസ്ലിയാര്‍ സ്വാഗതവും ബഷീര്‍ മാസ്റ്റര്‍, അഹമ്മദ് ഹാജി, ശുഹൈബ് ഫൈസി എന്നിവര്‍ പ്രസംഗിച്ചു.