Tag: students

Total 17 Posts

ഒന്നുമുതൽ ഡി​ഗ്രി/പ്രൊഫഷണൽ കോഴ്സുകൾ വരെ പഠിക്കുന്ന വിദ്യാർത്ഥികളുണ്ടോ വീട്ടിൽ? വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം, വിശദാംശങ്ങൾ

കോഴിക്കോട്: ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട വനിതകള്‍ ഗൃഹനാഥരായിട്ടുള്ളവരുടെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2022-2023 സാമ്പത്തികവര്‍ഷത്തിലെ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന / കേന്ദ്ര സര്‍ക്കാറില്‍ നിന്നും ഒരു വിധത്തിലുളള സ്‌കോളര്‍ഷിപ്പും ലഭിക്കാത്ത 1 മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഡിഗ്രി/പ്രൊഫഷണല്‍ കോഴ്‌സ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കും. http://www.schemes.wcd.kerala.gov.in വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായിട്ടാണ് അപേക്ഷ

വെജ്ജുമുണ്ട് നോൺ വെജ്ജുമുണ്ട്‌; ഹോട്ടലല്ല, ഇത് ആന്തട്ട ഗവ. യു.പി. സ്കൂളിലെ ഉച്ച ഭക്ഷണ മെനു; വിഭവ സമൃദ്ധമായ അന്നം അമൃതം പരിപാടിക്ക് ആരംഭം

കൊയിലാണ്ടി: ഉച്ചയൂണ് ഇവിടെ കുശലാണ്. മാംസ ഭക്ഷണവും പഴവർഗങ്ങളും ഉൾപ്പെടെയുള്ള മെനുവുമായി ആന്തട്ട ഗവ. യു.പി സ്‌കൂൾ. ഉച്ച ഭക്ഷണം പോഷക സമൃദ്ധവും വിഭവ സമൃദ്ധവുമാക്കുന്ന ‘അന്നം അമൃതം’ പദ്ധതിക്ക് സ്കൂളിൽ തുടക്കമായി. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജനപ്രതിനിധികളും രക്ഷിതാക്കളും കുട്ടികളോടപ്പമിരുന്നാണ് ഇന്ന് ഉച്ച ഭക്ഷണം കഴിച്ചത്.

രാവിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോയി, ക്ലാസില്‍ ഹാജരില്ല; എട്ടാം ക്ലാസില്‍ പഠിക്കുന്ന കോഴിക്കോട്ടെ വിദ്യാര്‍ത്ഥിനികള്‍ രണ്ട് ദിവസമായി പോയിരുന്നത് മറ്റൊരു സ്‌കൂളില്‍; കാരണമറിഞ്ഞ് അമ്പരന്ന് അധ്യാപകരും രക്ഷിതാക്കളും

കോഴിക്കോട്: എട്ടാം ക്ലാസില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥിനികള്‍ രണ്ട് ദിവസമായി പോകുന്നത് മറ്റൊരു സ്‌കൂളില്‍. ജില്ലയിലെ ഒരു പ്രമുഖ സ്‌കൂളിലാണ് സംഭവം. ഒടുവില്‍ ഇതിന് പിന്നിലെ കാരണം അന്വേഷിച്ച് അറിഞ്ഞപ്പോള്‍ രക്ഷിതാക്കളും അധ്യാപകരും ഒരു പോലെ അമ്പരന്നു. കുട്ടികള്‍ രണ്ട് ദിവസവും രാവിലെ വീട്ടില്‍ നിന്ന് പഠിക്കുന്ന സ്‌കൂളിലേക്ക് ഇറങ്ങിയിരുന്നു. എന്നാല്‍ ഇരുവരും ക്ലാസില്‍ എത്തിയിരുന്നില്ല.

താമരശ്ശേരിയില്‍ പ്ലസ് ടു വിദ്യാര്‍ഥി വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

താമരശ്ശേരി: പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി ചുങ്കം ഓര്‍ക്കിഡ് ഹൗസിങ് കോളനിയിലെ കെ. സന്തോഷ് (16)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. താമരശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. മുണ്ടക്കല്‍ യു.പി. സ്‌കൂളിലെ പ്രധാന അധ്യാപകനായ സന്തോഷിന്റെയും കൊടുവള്ളി കെ.എം.ഒ സ്‌കൂളിലെ അധ്യാപികയായ ബിജിലിയുടെയും

കുട്ടികളെ, സ്കൂൾ ജൂൺ ഒന്നിന് തുറക്കും

കൊയിലാണ്ടി: കുട്ടികളെ, തിരികെ സ്കൂളിലേക്ക്. ജൂൺ ഒന്നിന് സ്കൂളിന്റെ വാതിൽ നിങ്ങൾക്കായി വീണ്ടും തുറക്കും. കോവിഡ് ഭീതിയിൽ വീടിനകത്തളങ്ങളിൽ പഠിച്ച കുട്ടികൾക്ക് രണ്ടു വർഷങ്ങൾക്കിപ്പുറമാണ് വീണ്ടും ജൂണിൽ സ്കൂളിൽ തന്നെ അധ്യയന വർഷം ആരംഭിക്കുന്നത്. സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങ് തിരുവനന്തപുരത്ത് നടക്കും. വിപുലമായ പരിപാടികളോടെയായിരിക്കും പ്രവേശനോത്സവം നടത്തുക എന്നാൽ കോവിഡ് കാലത്ത് പുറത്തിറക്കിയ ‘തിരികെ സ്‌കൂളിലേക്ക്’

ഇനി വേർതിരിവുകളില്ല, അവർ ഒന്നിച്ചു പഠിക്കും; കൊയിലാണ്ടി ഗേള്‍സ് സ്‌കൂള്‍ മിക്‌സഡ് സ്കൂളായിക്കിയാതായി ഔദ്യോഗിക പ്രഖ്യാപനം

കൊയിലാണ്ടി: കാത്തിരിപ്പുകൾക്ക് വിരാമമം, കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ഇനി മുതൽ ആൺകുട്ടികൾക്കും പഠിക്കാം. ഇന്ന് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഔദ്യോഗിക പ്രഖ്യാപനം നടത്തി. കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖല കഴിഞ്ഞ ആറ് വർഷമായി വലിയ മാറ്റത്തിനാണ് സാക്ഷിയായതെന്നും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

ചാവക്കാട്ട് കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു

തൃശൂർ: ചാവക്കാട്ട് കായലില്‍ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. തൃശൂർ ചാവക്കാട് ഒരുമനയൂർ കഴുത്താക്കലിൽ കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളാണ് മുങ്ങി മരിച്ചത്. സൂര്യ(16) , വരുൺ (16) മുഹ്‌സിൻ (16) എന്നിവരാണ് മരിച്ചത്. കഴുത്താക്കലിൽ കായലിലെ ചെളിയിൽ താഴ്ന്നാണ് അപകടം ഉണ്ടായത്. വൈകിട്ട് 5.45ഓടെയായിരുന്നു സംഭവം. സുഹൃത്തുക്കളായ അഞ്ച് കുട്ടികൾ കുളിക്കാനായി കായലിൽ ഇറങ്ങി,