Tag: Stray Dogs

Total 28 Posts

”ചക്കിട്ടപ്പാറയില്‍ ഇനിയൊരു പേപ്പട്ടി ആക്രമണമുണ്ടായാലും അതിനെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിടും, നരിനടയില്‍ പട്ടിയെ വെടിവെച്ചുകൊന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറില്ല” ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ സംസാരിക്കുന്നു

ചക്കിട്ടപ്പാറയിലെ നരിനടയില്‍ നിരവധി പേരെ ആക്രമിച്ച് ഭീതിപടര്‍ത്തിയ പേപ്പട്ടിയെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവ് നല്‍കിയ ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന്റെ നിലപാട് വലിയ ചര്‍ച്ചയായിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് താന്‍ ചെയ്തതെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തുതന്നെയായാലും നേരിടാന്‍ തയ്യാറാണെന്നും കെ.സുനില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. പേപ്പട്ടിയെക്കൊല്ലാന്‍ ഉത്തരവിട്ട സുനിലിനെതിരെ

പത്തനംതിട്ടയില്‍ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന കുട്ടി മരിച്ചു; വാക്‌സിന്‍ സ്വീകരിച്ചിരുന്നു, ചികിത്സാപ്പിഴവുണ്ടായെന്ന് കുടുംബം

റാന്നി: പത്തനംതിട്ടയില്‍ തെരുവുനായ കടിച്ച പതിമൂന്നുകാരി മരിച്ചു. റാന്നി പെരുനാട് സ്വദേശിനി അഭിരാമിയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ആഗസ്ത് 13നാണ് അടുത്തവീട്ടില്‍ പാല്‍വാങ്ങാന്‍ പോകുന്നതിനിടെ അഭിരാമിക്ക് നായയുടെ കടിയേറ്റത്. കാലിലും കഴുത്തിലും മുഖത്തുമാണ് കുട്ടിക്ക് കടിയേറ്റത്. മുഖത്തേറ്റ പരിക്കില്‍ നിന്നും അണുബാധയേറ്റാണ് കുട്ടിയുടെ ആരോഗ്യനില ഗുരുതരമായത്. ആദ്യം പ്രൈമറി ഹെല്‍ത്ത് സെന്ററിലും പിന്നീട്

ഓട്ടോയ്ക്ക് കുറുകെ ചാടി തെരുവുനായ, വെട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ മറിഞ്ഞു; കോഴിക്കോട് തൊണ്ടയാട് ഓട്ടോ ​ഡ്രെെവർക്ക് ദാരുണാന്ത്യം

കോഴിക്കോട്: തെരുവ് നാ​യ കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ര്‍​ന്ന് വെ​ട്ടി​ച്ച ഓ​ട്ടോ മ​റി​ഞ്ഞ് ഡ്രെെവർ മരിച്ചു. കോ​ഴി​ക്കോ​ട് പൊ​റ്റ​മ​ല്‍ സ്വ​ദേ​ശി ക​ന​ക​നാ​ണ് മ​രി​ച്ച​ത്. തൊ​ണ്ട​യാ​ട് ബൈ​പാ​സ് ജം​ഗ്ഷ​നി​ല്‍ ഇ​ന്ന് രാ​വി​ലെയാണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബൈപ്പാസില്‍ വെച്ച്‌ നായ ഓട്ടോയ്ക്ക് കുറുകെ ചാടുകയായിരുന്നു. തുടർന്ന് ഓട്ടോ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ മറിയുകയായിരുന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ ക​ന​ക​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും

കൊയിലാണ്ടി നഗരത്തില്‍ പൊതുജനങ്ങള്‍ക്കാകെ ഭീഷണിയായി തെരുവ് നായകള്‍; ആശങ്കയകറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് വ്യാപാരികള്‍

കൊയിലാണ്ടി: നഗരത്തില്‍ പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഭീഷണിയായ തെരുവ് നായകളെ നിയന്ത്രിക്കാന്‍ നഗരസഭ തയ്യാറാകണമെന്ന് കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവ് നായകളുടെ ശല്യം വര്‍ധിക്കുകയാണ്. ഇത് കാരണം പൊതുജങ്ങളും വ്യാപാരികളും ഭീതിയിലുടെയാണ് കടന്ന് പോകുന്നതെന്നും വ്യാപാരികളുടെയും ആശങ്ക അകറ്റാന്‍ നഗരസഭ നടപടി സ്വീകരിക്കണമെന്നും കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യോഗം അവശ്യപ്പെട്ടു. പ്രസിഡന്റ്

ഇന്നലെ അമ്മയോടൊപ്പം കടയിലെത്തിയ ഭിന്നശേഷിക്കാരനെ കടിച്ചു, ഇന്ന് അതേ സമയത്ത് അമ്മയെയും കടിച്ചു; പയ്യോളിക്കാരെ ഭീതിയിലാഴ്ത്തി തെരുവുനായ വിളയാട്ടം

പയ്യോളി: പയ്യോളിയിൽ തെരുവുനായ്ക്കളുടെ അക്രമം തുടർകഥയാവുന്നു. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്തവരും കാൽനടയാത്രക്കാരുമുൾപ്പെടെ ആറോളം പേരാണ് ഇതുവരെ തെരുവുനായയുടെ അക്രമത്തിനു ഇരയായത്. നരിക്കുനി വയലിൽ ദേവിയാണ് ഇന്ന് ആക്രമണം നേരിട്ടത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഇന്നലെ ഇതിനു സമീപമായി ഏകദേശം ഇതേ സമയത്താണ് ദേവിയുടെ മകനും ഭിന്നശേഷിക്കാരനുമായ നരിക്കുനി വയലിൽ ബിനീഷിനെ തെരുവുനായ ആക്രമിച്ചത്. അമ്മയോടൊപ്പം

വാക്സിനെടുത്തിട്ടും കൂത്താളി സ്വദേശി ചന്ദ്രിക മരിച്ച സംഭവം; പേവിഷബാധ മൂലമല്ലെന്ന് പരിശോധനാഫലം

പേരാമ്പ്ര: തെരുവുനായയുടെ കടിയേറ്റ വീട്ടമ്മ മരിച്ച സംഭവത്തില്‍ മരണ കാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം. പേരാമ്പ്ര കൂത്താളി സ്വദേശി പുതിയേടത്ത് ചന്ദ്രികയായിരുന്നു ശനിയാഴ്ച മരിച്ചത്. കഴിഞ്ഞ മാസം 21ന് വീടിനടുത്തുള്ള വയലില്‍ വെച്ചാണ് ചന്ദ്രികയെ തെരുവുനായ ആക്രമിച്ചത്. മുഖത്താണ് ചന്ദ്രികയ്ക്ക് പരുക്കേറ്റത്. അന്ന് തന്നെ എട്ടോളം പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. അതിന് ശേഷം കൃത്യമായ ഇടവേളകളില്‍ പേവിഷബാധയ്ക്കെതിരെ

നായയുടെ കടിയേറ്റത് നെറ്റിയുടെ ഭാഗത്ത്, പേവിഷബാധ വാക്‌സിന്‍ എടുത്തിട്ടും കൂത്താളി സ്വദേശിനി മരണത്തിന് കീഴടങ്ങി; മരണകാരണം സ്ഥിരീകരിക്കാന്‍ പരിശോധനാ ഫലം വരുന്നതുവരെ കാത്തിരിക്കണമെന്ന് ഡി.എം.ഒ

പേരാമ്പ്ര: നായ കടിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ട കൂത്താളി സ്വദേശി പുതിയേടത്ത് ചന്ദ്രിക പേവിഷബാധയ്ക്കുള്ള രണ്ട് വാക്‌സിനുകള്‍ സ്വീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണ് ചന്ദ്രിക രണ്ടുതവണയും വാക്‌സിനുകള്‍ എടുത്തത്. മൂന്നാം ഡോസ് സ്വീകരിക്കേണ്ടതിന്റെ തലേദിവസമാണ് ചന്ദ്രികയ്ക്ക് തലവേദനയും പനിയും അനുഭവപ്പെട്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് ചന്ദ്രികയെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍

അരങ്ങാടത്ത് വീട്ടില്‍ വളര്‍ത്തിയിരുന്ന ആടിനെ തെരുവുനായ്ക്കള്‍ കടിച്ച് കൊന്നു; ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ സംഭവം

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് അരങ്ങാടത്ത് വീട്ടില്‍ വളര്‍ത്തിയിരുന്ന ആടിനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. മണന്തലയില്‍ നികന്യയുടെ ആടിനെയാണ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ കൊന്നത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് തെരുവുനായ്ക്കള്‍ ആടിനെ കടിച്ച് കൊല്ലുന്നത്. ആടിനെ വീടിനടുത്ത് നിന്ന് അല്‍പ്പം മാറിയുള്ള പറമ്പില്‍ കെട്ടിയതായിരുന്നു. ശബ്ദം കേട്ട് അയല്‍ക്കാരാണ് ഉടമയെ വിവരം അറിയിച്ചത്. പത്തോളം തെരുവുനായ്ക്കളാണ് ആടിനെ