Tag: Stray Dogs
വീണ്ടും തെരുവ് നായയുടെ ആക്രമണം; തൃശ്ശൂരില്‍ തെരുവ് നായയുടെ കടിയേറ്റ് അമ്മക്കും മകള്‍ക്കും പരിക്ക്
തൃശ്ശൂര്‍: തൃശ്ശൂരില്‍ തെരുവ് നായയുടെ കടിയേറ്റ് അമ്മക്കും മകള്‍ക്കും പരിക്ക്. മുക്കണ്ടത്ത് തറയില്‍ സുരേഷിന്റെ ഭാര്യ ബിന്ദു(44), മകള്‍ ശ്രീക്കുട്ടി(22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തൃശ്ശൂര്‍ പുന്നയുര്‍കുളത്ത് മുക്കണ്ടത്ത് താഴം റോഡില്‍ വച്ചാണ് സംഭവം. കടയിലേക്ക് നടന്നു പോവുകയായിരുന്ന ബിന്ദുവിനെ തെരുവ് നായ കടിക്കുകയായിരുന്നു. ബിന്ദുവിനെ രക്ഷിക്കുന്നതിനിടെയാണ് മകള്‍ ശ്രീക്കുട്ടിക്ക് കടിയേറ്റത്. ഇരുവരും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ്
ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ബസ് സ്റ്റോപ്പ് പ്രസവശേഷം വിശ്രമിക്കാനുള്ള കേന്ദ്രമാക്കി പട്ടികള്‍; അമ്മയും കുട്ടിയുമടക്കമുള്ളത് പതിനെട്ട് പട്ടികള്‍ (വീഡിയോ കാണാം)
കടിയങ്ങാട്: പട്ടികള്‍ താവളമാക്കി ചങ്ങരോത്ത് പഞ്ചായത്ത് ഓഫിസിന് സമീപത്തെ കെട്ടിടത്തിലെ മാലിന്യകൂമ്പാരം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രണ്ട് പട്ടികളാണ് ഇവിടെ പ്രസവിച്ചത്. ഒരു പട്ടിക്ക് ഏഴും ഒന്നിന് ഒമ്പതും കുട്ടികളുമുണ്ട്. മക്കളോടൊപ്പമുള്ള ഈ പട്ടികള്‍ പഞ്ചായത്ത് പരിസരത്ത് ബസ്സ് കാത്തിരുപ്പ് കേന്ദ്രത്തിലെത്തുന്നവരെയടക്കം ആക്രമിക്കുകയാണ്. പട്ടി പ്രസവിച്ചത് അറിയാതെ രാത്രിയില്‍ ടൗണില്‍ വന്നിറങ്ങന്നവര്‍ പട്ടികളുടെ ആക്രമണത്തിന് ഇരയാവുകയാണ്.
പയ്യോളിയില്‍ വീണ്ടും തെരുവുനായ ആക്രമണം; അയനിക്കാട് വീട്ടിലേക്ക് പോകുകയായിരുന്ന വയോധികന് പരിക്കേറ്റു
പയ്യോളി: തെരുവുനായ ആക്രമണത്തെ തുടര്‍ന്ന് വയോധികന് പരിക്കേറ്റു. അയനിക്കാട് ചാത്തമംഗലത്ത് കുനീമ്മല്‍ പുരുഷോത്തമനെയാണ് തെരുവുനായ ആക്രമിച്ചത്. വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കുറ്റിയില്‍ പീടികയുടെ പടിഞ്ഞാറ് ഭാഗത്ത് റെയില്‍പാതയ്ക്ക് സമീപത്ത് വച്ചാണ് സംഭവമുണ്ടായത്. പുരുഷോത്തമന്റെ കയ്യില്‍ നായ കടിക്കുകയായിരുന്നു. ഇദ്ദേഹത്തെ ഉടന്‍ സമീപത്തെ ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി.
‘സാധാരണയായി നടന്നു പോകുന്ന വഴിയാണ്, അടുത്തടുത്ത സമയത്താണ് രണ്ടു കുട്ടികൾക്കും നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്, ആദ്യമായാണ് ഇവിടെ ഇങ്ങനെ ഒരു സംഭവം’; നെടുമ്പൊയിൽ രണ്ടു വിദ്യാർഥികൾക്ക് പരിക്കേറ്റ സംഭവത്തിൽ നാട്ടുകാർ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
മേപ്പയൂർ: മേപ്പയൂർ പഞ്ചായത്തിലെ നെടുമ്പൊയിലിൽ വിദ്യാർഥികൾക്ക് പരിക്കേറ്റ തെരുവുപട്ടിയുടെ ആക്രമണം പ്രദേശത്ത് ആദ്യമെന്നു നാട്ടുകാർ. രണ്ട് കുട്ടികൾക്കാണ് ഇന്നലെ തെരുവ് നായയുടെ ആക്രമണം ഏറ്റത്. കളത്തിൽ സുബനീഷിൻ്റെ മകൾ തേജാ ലക്ഷ്മി (9), തയ്യുള്ള പറമ്പിൽ ഫയാസിൻ്റെ മകൻ സെബി മുഹമ്മദ് കമാൽ (7) എന്നിവർക്കാണ് കടിയേറ്റത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. ‘രണ്ട് സമയങ്ങളിലായിരുന്നു അക്രമം
തൊട്ടിൽപ്പാലത്ത് തെരുവുനായ ആക്രമണം; രണ്ടു പേർക്ക് കടിയേറ്റു
കുറ്റ്യാടി: തൊട്ടിൽപ്പാലത്ത് രണ്ടു പേർക്ക് തെരുവുനായയുടെ കടിയേറ്റു. തൊട്ടിൽപ്പാലത്തെ ഓട്ടോ ഡ്രൈവർ മരുതോറ ചന്ദ്രൻ (40), കർണാടക സ്വദേശി റാം (30) എന്നിവർക്കാണ് കടിയേറ്റത്. ശനിയാഴ്ച രാവിലെയാണ് സംഭവം. മുഖത്തും കണ്ണിനും പരിക്കേറ്റ ചന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും റാമിനെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ടൗണിൽ അലഞ്ഞ് തിരിയുന്ന മറ്റ് നായ്ക്കളെയും
‘കുരബഹുഭീകരം, ശുനകസമ്മേളനം, പഥികമനോഭയദായക രാഗം…’; നായ്ക്കളെ ശാന്തരാക്കാന്‍ ശാസ്ത്രീയ സംഗീതം മതിയെന്ന വാര്‍ത്തയെ ട്രോളുന്ന പാരഡി ഗാനം വൈറലാവുന്നു (വീഡിയോ കാണാം)
കൊയിലാണ്ടി: ഇടഞ്ഞ് നില്‍ക്കുന്ന നായ്ക്കളെ ശാന്തരാക്കാന്‍ ശാസ്ത്രീയ സംഗീതത്തിന് കഴിയുമെന്ന് ഗവേഷകര്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ് ഇത്. തെരുവുനായ്ക്കളുടെ ആക്രമണം വലിയ വാര്‍ത്തയായ സാഹചര്യത്തില്‍ ഈ വാര്‍ത്തയ്ക്ക് പിന്നാലെ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ നായ്ക്കള്‍ക്കായി പ്രത്യേകം ചിട്ടപ്പെടുത്തിയ ഒരു പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
‘മദ്രസേല് പോണ ഈ പുള്ളറെ വയ്യെങ്ങാന്‍ നായ് വന്നാ തോക്ക് വെച്ച് കൊല്ലും’; വിദ്യാർത്ഥികളെ തെരുവുനായ്ക്കളിൽ നിന്ന് സംരക്ഷിക്കാൻ എയർഗണ്ണുമായി അകമ്പടി പോകുന്ന രക്ഷിതാവിന്റെ ദൃശ്യം വൈറൽ (വീഡിയോ കാണാം)
കാസർകോട്: തെരുവ് നായ ശല്യത്തിൽ പൊറുതിമുട്ടിയതോടെ മദ്രസ വിദ്യാർഥികൾക്ക് തോക്കുമായി രക്ഷിതാവിൻറെ അകമ്പടി. കാസർകോട് ബേക്കൽ ഹദ്ദാദ നഗറിലെ സമീറാണ് കുട്ടികൾക്ക് തോക്കുമായി അകമ്പടി പോയത്. ഏതെങ്കിലും നായ ഓടിച്ചാൽ തോക്ക് ഉപയോഗിച്ച് കൊല്ലുമെന്ന് കൂടി വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോ താഴെ കാണാം. വ്യാഴാഴ്ച രാവിലെ മദ്റസയിലേക്ക് പോകുകയായിരുന്ന ആറ് വയസ്സുകാരനായ വിദ്യാര്‍ഥിയെ നായ കടിച്ചിരുന്നു.
ചെങ്ങോട്ടുകാവിൽ വിദ്യാർത്ഥിനിക്ക് നേരെ കുരച്ചു ചാടി തെരുവുനായ, രക്ഷപെട്ടത് തലനാരിഴയ്ക്ക്; ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)
കൊയിലാണ്ടി: ഒഴിയാതെ തെരുവ് നായ ശല്ല്യം. ഇന്ന് രാവിലെ ചെങ്ങോട്ടുകാവിൽ വെച്ചാണ് വിദ്യാർത്ഥിനിക്ക് നേരെ നായ ചാടി വന്നു. സമയോചിതമായ ഇടപെടലിലൂടെ അക്രമണമേൽക്കാതെ രക്ഷപെട്ടു. ചെങ്ങോട്ടുകാവ് മലബാർ ചിപ്പ്സിനു മുൻപിൽ വെച്ച് ഇന്ന് രാവിലെ എട്ടരയ്ക്കും എട്ടേ മുക്കാലിനുമിടയ്ക്കാണ് സംഭവം. നടന്നു പൊയ്ക്കൊണ്ടിരുന്ന വിദ്യാർത്ഥിനിയുടെ നേരെ നായ ചാടി അടുക്കുകയായിരുന്നു. ഓടി രക്ഷപെട്ട കുട്ടി സമീപത്തെ
പിന്നാലെ എത്തിയത് എട്ട് നായ്ക്കൾ, പേടിച്ച് സൈക്കിളിൽ നിന്ന് വീണു; തുറയൂരിൽ യു.പി സ്കൂൾ വിദ്യാർത്ഥിയെ തെരുവുനായ്ക്കളിൽ നിന്ന് അത്ഭുതകരമായി രക്ഷിച്ച് ഹൈസ്കൂൾ വിദ്യാർത്ഥികൾ
പയ്യോളി: സ്കൂളിലേക്ക് പോയ വിദ്യാർത്ഥിക്ക് നേരെ കുത്തിച്ചെത്തി തെരുവ്നായകൾ. വിദ്യാർത്ഥി രക്ഷപെട്ടത് അത്ഭുതകരമായി. തുറയൂർ സ്വദേശിയായ വിനീഷിന്റെ മകൻ യു.പി സ്കൂൾ വിദ്യാർത്ഥിയായ അനന്തദേവ് ആണ് ഇന്നലെ തലനാരിഴയ്ക്ക് രക്ഷപെട്ടത്. മുണ്ടാളിത്താഴ അമ്പലം കഴിഞ്ഞു 200 മീറ്റർ അകലെ വെച്ചായിരുന്നു സംഭവം. ഇന്നലെ രാവിലെ ഒൻപതേ കാലോടെ ആണ് അക്രമം നടന്നത്. പയ്യോളി അങ്ങാടി ഗവണ്മെന്റ്
തെരുവുനായ കുറുകെ ചാടി; രാമനാട്ടുകരയില്‍ ഗുഡ്‌സ് ഓട്ടോറിക്ഷ മറിഞ്ഞ് ഇരുപത്തിയൊന്നുകാരന്‍ മരിച്ചു
കോഴിക്കോട്: രാമനാട്ടുകരയില്‍ തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഗുഡ്‌സ് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. മലപ്പുറം ഐക്കരപ്പടി സ്വദേശിയായ സൗരവ് ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു. കോഴിക്കോട്ടെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ ജോലിക്കാരനായിരുന്നു സൗരവ്. ജോലി കഴിഞ്ഞ് പുലര്‍ച്ചെ മലപ്പുറം ഐക്കരപ്പടിയിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. രാമനാട്ടുകരയില്‍ വച്ച് തെരുവുനായ കുറുകെ ചാടിയതോടെ സൗരവ് സഞ്ചരിച്ചിരുന്ന