Tag: stray dog
‘മദ്രസേല് പോണ ഈ പുള്ളറെ വയ്യെങ്ങാന്‍ നായ് വന്നാ തോക്ക് വെച്ച് കൊല്ലും’; വിദ്യാർത്ഥികളെ തെരുവുനായ്ക്കളിൽ നിന്ന് സംരക്ഷിക്കാൻ എയർഗണ്ണുമായി അകമ്പടി പോകുന്ന രക്ഷിതാവിന്റെ ദൃശ്യം വൈറൽ (വീഡിയോ കാണാം)
കാസർകോട്: തെരുവ് നായ ശല്യത്തിൽ പൊറുതിമുട്ടിയതോടെ മദ്രസ വിദ്യാർഥികൾക്ക് തോക്കുമായി രക്ഷിതാവിൻറെ അകമ്പടി. കാസർകോട് ബേക്കൽ ഹദ്ദാദ നഗറിലെ സമീറാണ് കുട്ടികൾക്ക് തോക്കുമായി അകമ്പടി പോയത്. ഏതെങ്കിലും നായ ഓടിച്ചാൽ തോക്ക് ഉപയോഗിച്ച് കൊല്ലുമെന്ന് കൂടി വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോ താഴെ കാണാം. വ്യാഴാഴ്ച രാവിലെ മദ്റസയിലേക്ക് പോകുകയായിരുന്ന ആറ് വയസ്സുകാരനായ വിദ്യാര്‍ഥിയെ നായ കടിച്ചിരുന്നു.
ചെങ്ങോട്ടുകാവിൽ വിദ്യാർത്ഥിനിക്ക് നേരെ കുരച്ചു ചാടി തെരുവുനായ, രക്ഷപെട്ടത് തലനാരിഴയ്ക്ക്; ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)
കൊയിലാണ്ടി: ഒഴിയാതെ തെരുവ് നായ ശല്ല്യം. ഇന്ന് രാവിലെ ചെങ്ങോട്ടുകാവിൽ വെച്ചാണ് വിദ്യാർത്ഥിനിക്ക് നേരെ നായ ചാടി വന്നു. സമയോചിതമായ ഇടപെടലിലൂടെ അക്രമണമേൽക്കാതെ രക്ഷപെട്ടു. ചെങ്ങോട്ടുകാവ് മലബാർ ചിപ്പ്സിനു മുൻപിൽ വെച്ച് ഇന്ന് രാവിലെ എട്ടരയ്ക്കും എട്ടേ മുക്കാലിനുമിടയ്ക്കാണ് സംഭവം. നടന്നു പൊയ്ക്കൊണ്ടിരുന്ന വിദ്യാർത്ഥിനിയുടെ നേരെ നായ ചാടി അടുക്കുകയായിരുന്നു. ഓടി രക്ഷപെട്ട കുട്ടി സമീപത്തെ
പിന്നാലെ എത്തിയത് എട്ട് നായ്ക്കൾ, പേടിച്ച് സൈക്കിളിൽ നിന്ന് വീണു; തുറയൂരിൽ യു.പി സ്കൂൾ വിദ്യാർത്ഥിയെ തെരുവുനായ്ക്കളിൽ നിന്ന് അത്ഭുതകരമായി രക്ഷിച്ച് ഹൈസ്കൂൾ വിദ്യാർത്ഥികൾ
പയ്യോളി: സ്കൂളിലേക്ക് പോയ വിദ്യാർത്ഥിക്ക് നേരെ കുത്തിച്ചെത്തി തെരുവ്നായകൾ. വിദ്യാർത്ഥി രക്ഷപെട്ടത് അത്ഭുതകരമായി. തുറയൂർ സ്വദേശിയായ വിനീഷിന്റെ മകൻ യു.പി സ്കൂൾ വിദ്യാർത്ഥിയായ അനന്തദേവ് ആണ് ഇന്നലെ തലനാരിഴയ്ക്ക് രക്ഷപെട്ടത്. മുണ്ടാളിത്താഴ അമ്പലം കഴിഞ്ഞു 200 മീറ്റർ അകലെ വെച്ചായിരുന്നു സംഭവം. ഇന്നലെ രാവിലെ ഒൻപതേ കാലോടെ ആണ് അക്രമം നടന്നത്. പയ്യോളി അങ്ങാടി ഗവണ്മെന്റ്
കൊയിലാണ്ടിയിലും തെരുവുനായ ശല്യം രൂക്ഷം; പുളിയഞ്ചേരിയിലെ വന്ധ്യംകരണ കേന്ദ്രം ഇതുവരെ പ്രവര്‍ത്തനസജ്ജമായില്ല, നായശല്യത്തിന് പരിഹാരം വേണമെന്ന് വ്യാപാരികളും നാട്ടുകാരും
കൊയിലാണ്ടി: കേരളത്തിലാകെ ചര്‍ച്ചാ വിഷയമായ തെരുവുനായ ശല്യം കൊയിലാണ്ടിയിലും രൂക്ഷം. കൊയിലാണ്ടി നഗരത്തിലും പരിസരപ്രദേശങ്ങളിലുമെല്ലാം നിരവധി തെരുവുനായ്ക്കളാണ് അലഞ്ഞുനടക്കുന്നത്. കൊയിലാണ്ടിയിലെ കച്ചവടക്കാര്‍ക്കും യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം ശല്യമായി നായ്ക്കള്‍ യഥേഷ്ടം വിഹരിക്കുമ്പോഴും അതിനെതിരെ ഒരു നടപടിയും അധികൃതര്‍ കൈക്കൊണ്ടിട്ടില്ല. തെരുവുനായകളുടെ എണ്ണം വര്‍ധിക്കുകയും സംസ്ഥാനത്ത് പലയിടത്തും തെരുവുനായ മനുഷ്യനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യുന്ന
സെെക്കിളിലിരുന്ന കുട്ടിയെ കടിച്ച് താഴെയിട്ടു, വിടാതെ ആക്രമണം തുടർന്നു; അരക്കിണറിൽ കുട്ടികളെ തെരുവുനായ ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് (വീഡിയോ കാണാം)
കോഴിക്കോട്: അരക്കിണറില്‍ കുട്ടികളെ തെരുവുനായ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്. സൈക്കിള്‍ ചവിട്ടുന്നതിനിടെ കുട്ടിയുടെ നേര്‍ക്ക് നായ ചാടി വീണ് ആക്രമിക്കുകയായികുന്നു. നായ കുട്ടികളെ ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ആറാം ക്‌ളാസ് വിദ്യാർത്ഥിനിയായ വൈഗ, ഏഴാം ക്‌ളാസ് വിദ്യാർത്ഥിനിയായ നൂറാസ് എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഉച്ചതിരിഞ്ഞ് 3 30 തോടെയാണ് സംഭവം. സെെക്കിളിലിരക്കുകയായിരുന്ന
”ചക്കിട്ടപ്പാറയില്‍ ഇനിയൊരു പേപ്പട്ടി ആക്രമണമുണ്ടായാലും അതിനെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിടും, നരിനടയില്‍ പട്ടിയെ വെടിവെച്ചുകൊന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറില്ല” ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ സംസാരിക്കുന്നു
ചക്കിട്ടപ്പാറയിലെ നരിനടയില്‍ നിരവധി പേരെ ആക്രമിച്ച് ഭീതിപടര്‍ത്തിയ പേപ്പട്ടിയെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവ് നല്‍കിയ ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന്റെ നിലപാട് വലിയ ചര്‍ച്ചയായിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് താന്‍ ചെയ്തതെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തുതന്നെയായാലും നേരിടാന്‍ തയ്യാറാണെന്നും കെ.സുനില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. പേപ്പട്ടിയെക്കൊല്ലാന്‍ ഉത്തരവിട്ട സുനിലിനെതിരെ
പത്തനംതിട്ടയില്‍ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന കുട്ടി മരിച്ചു; വാക്‌സിന്‍ സ്വീകരിച്ചിരുന്നു, ചികിത്സാപ്പിഴവുണ്ടായെന്ന് കുടുംബം
റാന്നി: പത്തനംതിട്ടയില്‍ തെരുവുനായ കടിച്ച പതിമൂന്നുകാരി മരിച്ചു. റാന്നി പെരുനാട് സ്വദേശിനി അഭിരാമിയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ആഗസ്ത് 13നാണ് അടുത്തവീട്ടില്‍ പാല്‍വാങ്ങാന്‍ പോകുന്നതിനിടെ അഭിരാമിക്ക് നായയുടെ കടിയേറ്റത്. കാലിലും കഴുത്തിലും മുഖത്തുമാണ് കുട്ടിക്ക് കടിയേറ്റത്. മുഖത്തേറ്റ പരിക്കില്‍ നിന്നും അണുബാധയേറ്റാണ് കുട്ടിയുടെ ആരോഗ്യനില ഗുരുതരമായത്. ആദ്യം പ്രൈമറി ഹെല്‍ത്ത് സെന്ററിലും പിന്നീട്
ഓട്ടോയ്ക്ക് കുറുകെ ചാടി തെരുവുനായ, വെട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ മറിഞ്ഞു; കോഴിക്കോട് തൊണ്ടയാട് ഓട്ടോ ഡ്രെെവർക്ക് ദാരുണാന്ത്യം
കോഴിക്കോട്: തെരുവ് നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് വെട്ടിച്ച ഓട്ടോ മറിഞ്ഞ് ഡ്രെെവർ മരിച്ചു. കോഴിക്കോട് പൊറ്റമല്‍ സ്വദേശി കനകനാണ് മരിച്ചത്. തൊണ്ടയാട് ബൈപാസ് ജംഗ്ഷനില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ബൈപ്പാസില്‍ വെച്ച് നായ ഓട്ടോയ്ക്ക് കുറുകെ ചാടുകയായിരുന്നു. തുടർന്ന് ഓട്ടോ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ കനകനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും
ഇന്നലെ അമ്മയോടൊപ്പം കടയിലെത്തിയ ഭിന്നശേഷിക്കാരനെ കടിച്ചു, ഇന്ന് അതേ സമയത്ത് അമ്മയെയും കടിച്ചു; പയ്യോളിക്കാരെ ഭീതിയിലാഴ്ത്തി തെരുവുനായ വിളയാട്ടം
പയ്യോളി: പയ്യോളിയിൽ തെരുവുനായ്ക്കളുടെ അക്രമം തുടർകഥയാവുന്നു. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്തവരും കാൽനടയാത്രക്കാരുമുൾപ്പെടെ ആറോളം പേരാണ് ഇതുവരെ തെരുവുനായയുടെ അക്രമത്തിനു ഇരയായത്. നരിക്കുനി വയലിൽ ദേവിയാണ് ഇന്ന് ആക്രമണം നേരിട്ടത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഇന്നലെ ഇതിനു സമീപമായി ഏകദേശം ഇതേ സമയത്താണ് ദേവിയുടെ മകനും ഭിന്നശേഷിക്കാരനുമായ നരിക്കുനി വയലിൽ ബിനീഷിനെ തെരുവുനായ ആക്രമിച്ചത്. അമ്മയോടൊപ്പം
ബൈക്കിൽ യാത്ര ചെയ്യുമ്പോൾ തെരുവ്നായ ചാടി വീണ് കടിച്ചു; പയ്യോളി നഗരസഭാംഗത്തിനു പരിക്ക്
പയ്യോളി: വീണ്ടും യാത്രക്കാർക്ക് നേരെ ചാടി വീണു ആക്രമിച്ച് തെരുവ്നായ. പയ്യോളി നഗരസഭാംഗം ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് നായ കടിച്ചത്. ബൈക്കിൽ ഭാര്യയുമൊന്നിച്ച് പോവുകയായിരുന്ന പയ്യോളി 12-ാം ഡിവിഷൻ കൗൺസിലർ കോലാരിക്കണ്ടി ഖാലിദ്നാണ് നായയുടെ കടിയേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാത്രി 10 മണിയോടെയായിരുന്നു സംഭവം. അയനിക്കാട് പള്ളിക്കടുത്തുള്ള റോഡിൽ യാത്ര ചെയ്യുമ്പോൾ