Tag: school

Total 30 Posts

റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം; ഒന്നാം ദിനം 14 പോയിന്റുമായി വടകര ഉപജില്ല ഒന്നാം സ്ഥാനത്ത്‌, തോടന്നൂരും മേലടിയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍

കോഴിക്കോട്: റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം ഒന്നാം ദിനം അവസാനിക്കുമ്പോള്‍ എച്ച്.എസ് വിഭാഗം സയന്‍സ് മേളയില്‍ 14 പോയിന്റുമായി വടകര ഉപജില്ല ഒന്നാം സ്ഥാനത്ത്‌. 11 പോയിന്റുമായി തോടന്നൂര്‍ ഉപജില്ലയും മേലടി ഉപജില്ലയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്‌. എച്ച്.എസ്.എസ് വിഭാഗം സയന്‍സ് മേളയില്‍ 55 പോയിന്റ് നേടി പേരാമ്പ്ര ഉപജില്ലയാണ് ഒന്നാം സ്ഥാനത്ത്. 43 പോയിന്റ് നേടി

ട്യൂഷന്‍ സെന്ററുകളുടെ രാത്രികാല ക്ലാസുകള്‍ ഇനി പാടില്ല, വിനോദയാത്രകള്‍ക്കും വിലക്ക്

കോഴിക്കോട്: ട്യൂഷന്‍ സെന്ററുകളില്‍ നിന്നും വിനോദയാത്ര പോകുന്നതിനും രാത്രികാല ക്ലാസുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി ബാലാവകാശ കമ്മീഷന്‍. രാത്രികാല ക്ലാസ്സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മര്‍ദ്ദമുണ്ടാക്കുന്നതിനാലാണ് വിലക്ക്. ഉത്തരവില്‍ അറുപത് ദിവസത്തിനകം നടപടി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ബാലാവകാശ കമ്മിഷന്‍ സര്‍ക്കാരിന് നല്‍കിയ നിര്‍ദ്ദേശം. വിദ്യാര്‍ത്ഥികളുടെ വിനോദയാത്രകള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പല ട്യൂഷന്‍ സെന്ററുകളും പാലിക്കുന്നില്ലെന്ന പരാതിയിലാണ്

ഭ്രാന്തന്‍ നായയുടെ ആക്രമണത്തില്‍ ഭയം; പേരാമ്പ്ര കൂത്താളി പഞ്ചായത്തിലെ ആറ് സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

പേരാമ്പ്ര: കൂത്താളി പഞ്ചായത്തിലെ വിവിധ സ്‌കൂളുകള്‍ക്ക് ഇന്ന് (10-07-2023) അവധി. കൂത്താളിയിലും പരിസര പ്രദേശത്തും ഭ്രാന്തന്‍ നായയുടെ ആക്രമണമുണ്ടായതിനെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വേങാപ്പറ്റ യു.പി സ്‌കൂള്‍, കൂത്താളി യു.പി സ്‌കൂള്‍, കല്ലോട്.എല്‍.പി സ്‌കൂള്‍, പൈതോത്ത് എല്‍.പി സ്‌കൂള്‍, കല്ലൂര്‍ കൂത്താളി എം.എല്‍.പി സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ക്കാണ് അവധി.

കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജൂലൈ ആറിന് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.

നിറയെ അറിവുമായി ചേമഞ്ചേരിയിൽ പുസ്തക വണ്ടി; ഓരോ സ്കൂളിലും വിതരണം ചെയ്തത് 8000 രൂപയുടെ പുസ്തകങ്ങൾ (ചിത്രങ്ങൾ കാണാം)

ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പൊതുവിദ്യാലയങ്ങളിലെ ലൈബ്രറികളിലേക്ക്  പുസ്തകങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയായ പുസ്തക വണ്ടി പ്രയാണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്ത പ്രയാണം പഞ്ചായത്ത് പരിധിയിലെ മുഴുവൻ പൊതു വിദ്യാലയങ്ങളിലും എത്തി പുസ്തകങ്ങൾ വിതരണം ചെയ്തു. ചേമഞ്ചേരി ഈസ്റ്റ് യു.പി സ്കൂൾ, തുവ്വക്കോട് എൽ.പി സ്കൂൾ, കൊളക്കാട് യു.പി സ്കൂൾ, തിരുവങ്ങൂർ

കുട്ടികൾക്കൊരു സങ്കടവാർത്ത; സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ നടത്താമെന്ന് ഹൈക്കോടതി, സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തു

കൊച്ചി: കുട്ടികളുടെ അവധിക്കാല ക്ലാസുകൾ റദ്ദ് ചെയ്തുകൊണ്ടുള്ള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് കേരള ഹൈക്കോടതി.സർക്കാർ ഉത്തരവ് വരുന്ന രണ്ടാഴ്ചത്തെക്കാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. കടുത്ത വേനല്‍‌ ചൂടിനെ പ്രതിരോധിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി ക്ലാസുകൾ നടത്താമെന്ന് കോടതി ഉത്തരവിൽ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്.[mid] ഇക്കഴിഞ്ഞ മെയ് നാലിനാണ് വേനലവധി ക്ലാസുകൾ പൂർണമായി നിരോധിച്ച്

വാര്‍ഷികാഘോഷം കെങ്കേമമാക്കി ആന്തട്ട ഗവണ്‍മെന്റ് യു.പി സ്‌കൂള്‍; രണ്ട് അധ്യാപകര്‍ക്ക് യാത്രയയപ്പ്

കൊയിലാണ്ടി: ആന്തട്ട ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന യാത്രയയപ്പ് സമ്മേളനവും വാര്‍ഷികാഘോഷ സമാപനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാശശി ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി.ശിവാനന്ദന്‍ വിവിധ എന്‍ഡോവ്‌മെന്റുകള്‍ വിതരണം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സുധ, ബ്ലോക്ക് പഞ്ചായത്ത്

പെരുവട്ടൂര്‍ എല്‍.പി സ്‌കൂളിലെ ഈ വര്‍ഷത്തെ വാര്‍ത്തകള്‍ ജ്വാലയിലുണ്ട്; സ്‌കൂളിലെ നേട്ടങ്ങളും വിശേഷങ്ങളും പങ്കുവെച്ച് കുട്ടികളുടെ പത്രം

കൊയിലാണ്ടി: പെരുവട്ടൂര്‍ എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ പത്രം ജ്വാല പ്രകാശനം ചെയ്തു. ഓരോ വര്‍ഷവും സ്‌കൂള്‍ തല മികവുകള്‍, ദിനാചരണങ്ങള്‍, പ്രധാന പഠന പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പത്രം തയ്യാറാക്കുന്നത്. ഈ വര്‍ഷം വിദ്യാലയത്തിന് മികച്ച നേട്ടങ്ങളുടെ വര്‍ഷം കൂടിയാണ്. കലാ കായികമേളകളില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്, എല്‍.എസ്.എസ് പരീക്ഷയിലെ മികച്ച വിജയം, ശാസ്ത്ര, ഗണിത

പക്ഷിപ്പനി; കോഴിക്കോട് ജില്ലയിലെ മൂന്ന് സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

മുക്കം: ചാത്തമംഗലം പ്രദേശത്ത് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വെള്ളിയാഴ്ച്ച പ്രദേശത്തെ മൂന്ന് സ്‌കൂളുകള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ദയാപുരം റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, ആര്‍.ഇ.സി ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ്, ആര്‍.ഇ.സി ഗവണ്‍മെന്റ് എച്ച്.എസ്.എസ് എന്നീ സ്‌കൂളുകള്‍ക്കാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്തിട്ടുണ്ട്. രോഗം ബാധിച്ച പ്രദേശത്തെ

‘കുട്ടികള്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല’; പുതുപ്പണം ജെ.എന്‍.എം സ്കൂള്‍ പ്രിന്‍സിപ്പാളിനെതിരെയുള്ള ഹര്‍ജിയില്‍ ഹര്‍ജിയില്‍ ബാലാവകാശ കമ്മിഷന്‍

വടകര: സ്കൂളുകളില്‍ ഫോണ്‍ പരിശോധന വേണ്ടെന്ന് ബാലാവകാശ കമ്മിഷന്‍. കോഴിക്കോട് വടകര സ്വദേശിയായ വിദ്യാർഥിയുടെ മൊബൈൽ ഫോൺ സ്കൂൾ അധികൃതർ പിടിച്ചെടുത്തതിനെതിരെ അച്ഛന്‍ നൽകിയ ഹർജിയിലാണ് ഉത്തരവ്. സംസ്ഥാനത്തെ സ്കൂളുകളിൽ കുട്ടികളുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമുണ്ടാകുന്ന തരത്തിലുള്ള ദേഹപരിശോധന / ബാഗ് പരിശോധന മുതലായവ കർശനമായി നിരോധിക്കണമെന്നാണ് ബാലാവകശാ കമ്മിഷന്‍റെ ഉത്തരവ്. വടകര പുതുപ്പണം കുളങ്ങരത്ത്